Malayalam lyrics
കന്നിക്കിനാവിന്റെ കുഞ്ഞി- ക്കുരുന്നിളംപ്രാവേ. പോകയോ നിന്നെക്കുറിച്ചുള്ളിൽ വിങ്ങി- ത്തുടിക്കുമെൻ ഗാനം മൗനമായ് അഴലിൻ വഴിയോരം അലിവിൻ നിഴലോരം (കന്നിക്കിനാവിന്റെ...) ഏതേതോ ഗദ്ഗദത്തിൻ തീക്കനൽ പൊള്ളുന്നു നെഞ്ചിൽ ഓരോരോ നൊമ്പരത്തിൻ പാഴ്ക്കടൽ മൂടുന്നു കണ്ണിൽ ഒരു കുളിർവാക്കിൻ പൂമ്പീലിയായ് തഴുകിടുവാനായ് വന്നെങ്കിൽ നീ എന്നാളും എൻ ജന്മം ധന്യമായേനേ എന്നോമൽ സ്വപ്നങ്ങൾ സ്വന്തമായേനേ അഴലിൻ വഴിയോരം അലിവിൻ നിഴലോരം (കന്നിക്കിനാവിന്റെ...) ഏതേതോ താഴ്വരയിൽ ഇരുൾമഴ വീഴുന്ന രാവിൽ ഓരോരോ ഓർമ്മകൾ തൻ പാട്ടുകൾ ഞാനിന്നു പാടാം ഒരു നെടുവീർപ്പിൻ ചില്ലോളമായ് പുഴയൊഴുകുന്നു കണ്ണീർ പോലെ എന്നെന്നും എന്നുള്ളിൽ മാഞ്ഞു പോവാതെ ആരാരും പാഴ്ചുണ്ടാൽ പങ്കു വയ്ക്കാതെ അഴലിൻ വഴിയോരം അലിവിൻ നിഴലോരം (കന്നിക്കിനാവിന്റെ...)
Song information
വർഷം: 1995
സംഗീതം: കണ്ണൂർ രാജൻ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: സ്വർണ്ണലത
വിശദവിവരങ്ങൾ: സൂസി
Album: കൊക്കരക്കോ
Explore this song
- Film / album: കൊക്കരക്കോ
- Composer: കണ്ണൂർ രാജൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി