Malayalam lyrics
ഇല്ലില്ലാ മറക്കില്ല നിന്നെ ഞാൻ എന്നോമലേ (ഓമലാളേ..) എന്റെയീ നെഞ്ചിൽ പ്രാണ സ്പന്ദനമുണ്ടെങ്കിൽ ജീവ സ്പന്ദനമുണ്ടെങ്കിൽ (ഇല്ലില്ലാ..മറക്കില്ല..) ഈ രാവും ഈ നിലാവും നീല വാനിൽ പൂക്കും താരകപ്പൂവും നമ്മളൊന്നായ് കണ്ടിടുമീ പൊന്നിൻ കിനാവും (ഇല്ലില്ലാ..മറക്കില്ലാ..) ചുണ്ടിൽ നീ ഒളിച്ചു വെച്ച ചുംബനങ്ങൾ ഓരോന്നായി ചുണ്ടുകളാൽ തന്നെയിവൻ കണ്ടെടുത്തിടും (ഇല്ലില്ലാ..) കണ്ടീടട്ടെ പാരും വിണ്ണും വിണ്ണിലുള്ള താരങ്ങളും മണ്ണിലുള്ള മാനവരും കണ്ടു കൊതിച്ചോട്ടേ (ഇല്ലില്ലാ...)
Song information
Music: കണ്ണൂർ രാജൻ
Lyricist: പി ഭാസ്ക്കരൻ
Film/album: രഥചക്രം
Explore this song
- Film / album: രഥചക്രം
- Composer: കണ്ണൂർ രാജൻ
- Lyricist: പി ഭാസ്ക്കരൻ