Malayalam lyrics

പകൽപ്പക്ഷി പാടുമീ പാട്ടിലും
നിഴൽത്തുമ്പി തുള്ളുമീ മേട്ടിലും
മദം കൊണ്ടു മേയാൻ മനസ്സേ നീ വാ വാ
മലർക്കൂടു കൂട്ടാൻ കൂട്ടു വാ
(പകൽപ്പക്ഷി ...)
മുളംകാട്ടിൽ മൂളിപ്പാടി ഇളംതേനും തേടിത്തേടി
കുറുമ്പോടെ കൂടെ പമ്മി വാ (2)
മനസ്സിന്റെയുള്ളിൽ വസന്തങ്ങൾ വീണ്ടും
ഉഷസ്സിന്റെ തേരിൽ പറന്നെത്തിടുമ്പോൾ
കൊതിയോടെയോതാം സ്വാഗതം
(പകൽപ്പക്ഷി ...)
മുകിൽച്ചില്ലുകൂട്ടിന്നുള്ളിൽ ഉറങ്ങാത്ത നക്ഷത്രങ്ങൾ
സ്വയം തെന്നി മിന്നും രാത്രിയിൽ (2)
നിലാവിന്റെ കൊമ്പിൽ നിഴലൂഞ്ഞലാടാം
കിനാവിന്റെ തുമ്പിൽ കുളിർമഞ്ഞു തേടാം
സ്വയം ചേർന്നു പാടാം പഞ്ചമം
(പകൽപ്പക്ഷി ...)

Song information

വർഷം: 1995

സംഗീതം: കണ്ണൂർ രാജൻ

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകർ: ബിജു നാരായണൻ, കെ എസ് ചിത്ര

അഭിനേതാക്കൾ: വിജയകുമാർ, ദിലീപ്, സുധീഷ്

വരികൾ: ജിജാ സുബ്രമണ്യൻ

യൂട്യൂബ് ഓഡിയോ: ബാലമുരളി

Album: കൊക്കരക്കോ

Explore this song