Malayalam lyrics
ശംഖുചക്രപങ്കജങ്ങൾ സ്വയം വിരിക്കും തങ്കവർണ്ണ പിഞ്ചുമെയ്യിൽ ഇടംതേടി വെള്ളിത്തിങ്കൾ ചെല്ലക്കയ്യാൽ വെള്ളിത്തിങ്കൾ ചെല്ലക്കയ്യാൽ സഖീ നിൻ മുഖം തലോടുന്നുവോ അർദ്ധനാരി ദേവനുള്ളിൽ കളിക്കുമ്പോൾ എൻ ഇഷ്ദദേവൻ മുന്നിലെന്നെ വിളിക്കുമ്പോൾ അല്ലിപ്പൂവായ് തുള്ളിത്തേനായ് അല്ലിപ്പൂവായ് തുള്ളിത്തേനായ് വിതുമ്പുന്നു ഞാൻ തുളുമ്പുന്നു ഞാൻ മനസ്സിൽ കണ്ടത് കൈകളിലാക്കും മന്മഥരാജകുമാരാ നിന്നോമൽ മാറിൽ ഇന്നെൻ കിനാവിൽ തുളസീ വരണമാല്യം അഴകിൻ ദേവത അപ്സരകന്യക അനുമതിയേകും നേരം അഞ്ജമ്പനുള്ളിൽ പഞ്ചാരിമേളം തുടരുന്നു ഹൃദയറാണി (അർദ്ധനാരി...) തിരുക്കുറൽ പാടി ഭരതം പാടി ചിലപ്പതികാരം പാടി ഈ ലോകം മായും ഭൂലോകം മായും വാഴ്വിൽ മായം മായം പനിമതിമഴയും പതിനേഴഴകും പാടാൻ വീണയുമായാൽ ഈ ലോകമെങ്ങും വീഞ്ഞിന്റെ പാത്രം ഈന്തമരത്തണൽ മാത്രം ശംഖുചക്രപങ്കജങ്ങൾ സ്വയം വിരിക്കും തങ്കവർണ്ണ പിഞ്ചുമെയ്യിൽ ഇടംതേടി വെള്ളിത്തിങ്കൾ ചെല്ലക്കയ്യാൽ വെള്ളിത്തിങ്കൾ ചെല്ലക്കയ്യാൽ സഖീ നിൻ മുഖം തലോടുന്നുവോ അർദ്ധനാരി ദേവനുള്ളിൽ കളിക്കുമ്പോൾ എൻ ഇഷ്ദദേവൻ മുന്നിലെന്നെ വിളിക്കുമ്പോൾ അല്ലിപ്പൂവായ് തുള്ളിത്തേനായ് അല്ലിപ്പൂവായ് തുള്ളിത്തേനായ് വിതുമ്പുന്നു ഞാൻ തുളുമ്പുന്നു ഞാൻ
Song information
Music: ജെറി അമൽദേവ്
Lyricist: അപ്പൻ തച്ചേത്ത്
Singer: കെ എസ് ചിത്രകെസ്റ്റർ
Film/album: മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്
Explore this song
- Singer: കെ എസ് ചിത്രകെസ്റ്റർ
- Film / album: മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്
- Composer: ജെറി അമൽദേവ്
- Lyricist: അപ്പൻ തച്ചേത്ത്