Malayalam lyrics

നമുക്കു നല്ലൊരു കാലം 
പൊന്നാവണിക്കാലം
സ്മൃതികളിലൊരു താലം
പൊൻതാമരത്താലം
തളിരിൽ തേൻതളിരിൽ 
പൂമധു പകരാൻ വാ
കനവിൽ തേൻനിനവിൽ
പൂക്കളമെഴുതാൻ വാ
(നമുക്കു...)
താളങ്ങൾ വേണം മേളങ്ങൾ വേണം
നാദസ്വരങ്ങൾ വേണം
അണിയറയിൽ പൂമണിയറയിൽ
അണിയറയിൽ മണിയറയിൽ ആലോലം
കിളിയേ കളമൊഴിയേ പൂങ്കുയിലേ നീ വാ
(നമുക്കു...)
സ്നേഹത്തിൻ ഗീതം മോഹത്തിൻ നാദം
ആനന്ദം പരമാനന്ദം
പുതുപുലരി പൂക്കണിയുണരും
പുതുപുലരി കണിയുണരും ശ്രീകോവിൽ
ഈ നടയിൽ തിരുനടയിൽ
തിരുമധുരം പകരൂ
(നമുക്കു...)

Song video

Watch on YouTube

Song information

Music: ജെറി അമൽദേവ്

Lyricist: അപ്പൻ തച്ചേത്ത്

Singer: ബിജു നാരായണൻഗംഗകെസ്റ്റർ

Film/album: മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്

Explore this song