Malayalam lyrics
പൊന്നേ പൊരുളേ കേറിയിരിക്ക് പിന്നിൽ എനിക്കു തുണയായ് മുന്നിൽ നീണ്ടു കിടക്കും പാതയിൽ കൊന്നമരങ്ങൾ കുട നിവർത്തി (പൊന്നേ...) അടിയടിമുടിയാഭരണങ്ങൾ അണിഞ്ഞു നർത്തനമടുന്നൂ പരണാ പുന്നാ പാരിജാതം പകിടയുരുട്ടീ പൂങ്കാറ്റ് ( പൊന്നേ...) നമുക്കു വേണ്ടി വിശറികൾ നീർത്തി നാടും കാടും പെരുവഴിയും കുയിലും മയിലും ഓടക്കാടുംകുഴലു വിളിപ്പൂ നിരനിരയായ് (പൊന്നേ....) വീണപൂവുകൾ പട്ടു വിരിച്ചൂ താണു പറന്നൂ തത്തമ്മ തലയിൽ പൂക്കൾ ചിതറീ വിതറീ പൂമരമാകും പുതുവിശറി (പൊന്നേ...)
Song information
Music: ജെറി അമൽദേവ്
Lyricist: പി ഭാസ്ക്കരൻ
Singer: എം ജി ശ്രീകുമാർമഞ്ജുവാണി
Film/album: സൗദാമിനി
Explore this song
- Singer: എം ജി ശ്രീകുമാർമഞ്ജുവാണി
- Film / album: സൗദാമിനി
- Composer: ജെറി അമൽദേവ്
- Lyricist: പി ഭാസ്ക്കരൻ