Malayalam lyrics
ആദിമദ്ധ്യാന്തങ്ങളില്ലാതെ പായുന്ന കാലമേ കാതോര്‍ത്തു നില്‍ക്കൂ ഭൂമിയിലാദ്യമായ് നീ കേട്ട രോദനം മാനവചരിതങ്ങളല്ലേ ആദിമദ്ധ്യാന്തങ്ങളില്ലാതെ പായുന്ന കാലമേ കാതോര്‍ത്തു നില്‍ക്കൂ മോഹങ്ങള്‍ പൂക്കുമീ ഏകാന്തതീരത്ത് ഒരുജന്മം നിന്നെ ഞാന്‍ തേടി ഒരുമാത്ര കൊണ്ടെന്നിലെല്ലാം തകര്‍ത്തു നീ ഏകാന്ത ദുഃഖങ്ങളേകീ - എന്നില്‍ ചെഞ്ചോരപ്പാടുകളേകി അരുതെന്നു ചൊല്ലാനാവാതെയന്നേ മൂകനായ് ഞാന്‍ നിന്നു തേങ്ങി മൂകനായ് ഞാന്‍ നിന്നു തേങ്ങി ആദിമദ്ധ്യാന്തങ്ങളില്ലാതെ പായുന്ന കാലമേ കാതോര്‍ത്തു നില്‍ക്കൂ കാലമേ ഞാന്‍ കണ്ട ഭൂവില്‍ ശോകരഥ ചക്രമുരുളുമീ രാവില്‍ കയ്യില്‍ പടവാളുയര്‍ത്തീ ഇന്നു കണ്ണീരു ഞാന്‍ തൂകി നില്‍പ്പൂ ലോകം പഴിക്കുന്നു ന്യായം വിധിക്കുന്നു നഷ്ടത്തിന്‍ സന്തതി ഹിറ്റ്ലര്‍ പാപവും പുണ്യവും തേടാത്ത ഹിറ്റ്ലര്‍ നേരാണു ഞാനാണു ഹിറ്റ്ലര്‍ നേരാണു ഞാനാണു ഹിറ്റ്ലര്‍ നേരാണു ഞാനാണു ഹിറ്റ്ലര്‍
Song information
Music: ജെറി അമൽദേവ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: ഉണ്ണി മേനോൻ
Film/album: ഹിറ്റ്ലിസ്റ്റ്
Explore this song
- Singer: ഉണ്ണി മേനോൻ
- Film / album: ഹിറ്റ്ലിസ്റ്റ്
- Composer: ജെറി അമൽദേവ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി