Malayalam lyrics

ആ....
ശോകവിപഞ്ചിതൻ തന്ത്രിയിലവസാന
രാഗവും പാടിയൊഴിഞ്ഞു
ഓ രാഗവും പാടിയൊഴിഞ്ഞു
(ശോക...)
വേദനമാത്രം ഉള്ളിലൊതുക്കിയ
വേനൽക്കിളിയുമിരുന്നു
യാതനതൻ അലമാലയിലൊരു തോണി 
ആളൊഴിഞ്ഞൊഴുകി നടന്നു
ആളൊഴിഞ്ഞൊഴുകി നടന്നൂ
(ശോക...)
ഓർമ്മകൾ പൂക്കുന്ന തീരത്തിലേകയായ്
നീർമുകിൽത്തുമ്പി പറന്നു
ആഴിക്കരയിൽ ഇരതേടിയിന്നൊരു
ആനറാഞ്ചിപ്പക്ഷി വന്നു
ആനറാഞ്ചിപ്പക്ഷി വന്നൂ
(ശോക...)

Song video

Watch on YouTube

Song information

Music: കണ്ണൂർ രാജൻ

Lyricist: വി ഗോപാലകൃഷ്ണൻ

Singer: മിൻമിനി

Film/album: കടൽപ്പൊന്ന്

Song video

Watch on YouTube

Additional song details

Singer: കൃഷ്ണചന്ദ്രൻ

Explore this song