Malayalam lyrics
വര്‍ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു- മുള്ളില്‍ക്കനവൊരു തങ്കത്തംബുരുവായ് താളത്തളിര്‍മഴ നമ്മള്‍ക്കരുളിയ ഭാവപ്പൊലിമയിലാടിത്തളരുകയായ് തളകളിളകി...തളിരുടലുമിളകി മൊഴികളൊഴുകി...പുതു കവിത വിതറി സ്വയം മയങ്ങിയ മണിക്കിനാക്കളിലുണര്‍ന്ന പഞ്ചമമുതിരുമഴകിലൊരു വര്‍ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു- മുള്ളില്‍ക്കനവൊരു തങ്കത്തംബുരുവായ് താളത്തളിര്‍മഴ നമ്മള്‍ക്കരുളിയ ഭാവപ്പൊലിമയിലാടിത്തളരുകയായ് മാരിമുകില്‍ മായും മാനം താരമണിഹാരം ചാര്‍ത്തി കനകമുടിയാടും സായാഹ്നമായ് നീലനിഴലോലും മഞ്ഞിന്‍ തൂവലൊളി ചിന്നും കണ്ണില്‍ പവിഴമണി കോര്‍ക്കും സാമീപ്യമായ് കുരുന്നോര്‍മ്മയില്‍...കുരുന്നീറനായ് മനസ്സില്‍ നീളെ മണിപ്പൂ മൂടും ആര്‍ദ്ര ഭാവഗീതമായ് വരൂ വര്‍ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു- മുള്ളില്‍ക്കനവൊരു തങ്കത്തംബുരുവായ് താളത്തളിര്‍മഴ നമ്മള്‍ക്കരുളിയ ഭാവപ്പൊലിമയിലാടിത്തളരുകയായ് കാറ്റിലൊരു കന്നിപ്പൂവിന്‍ കാതരമൊരാശാഗന്ധം കരളിതളിലേറ്റും തേന്‍തുമ്പിയായ് ചാരുതര വീണാനാദം കാതുകളിലിമ്പം ചേര്‍ക്കും തരളമധുരാഗം നീ മൂളവേ ഇനി കാണുമീ...കിനാപ്പീലികള്‍ മനസ്സില്‍ മെല്ലെ വരയ്ക്കും വര്‍ണ്ണരാജിയായി വന്നു ചേരുമോ വര്‍ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു- മുള്ളില്‍ക്കനവൊരു തങ്കത്തംബുരുവായ് താളത്തളിര്‍മഴ നമ്മള്‍ക്കരുളിയ ഭാവപ്പൊലിമയിലാടിത്തളരുകയായ് തളകളിളകി...തളിരുടലുമിളകി മൊഴികളൊഴുകി...പുതു കവിത വിതറി സ്വയം മയങ്ങിയ മണിക്കിനാക്കളിലുണര്‍ന്ന പഞ്ചമമുതിരുമഴകിലൊരു വര്‍ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു- മുള്ളില്‍ക്കനവൊരു തങ്കത്തംബുരുവായ് താളത്തളിര്‍മഴ നമ്മള്‍ക്കരുളിയ ഭാവപ്പൊലിമയിലാടിത്തളരുകയായ്
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: അർത്ഥന
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: അർത്ഥന
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി