Malayalam lyrics

ഒരു പൂവിരിയും പോലെ
ഒരു പാട്ടുണരും പോലെ
കിളിവാതിലിന്‍ ചാരെ നിന്‍
കളനാദമുണര്‍ന്നല്ലോ
പടി തോറും കുങ്കുമം
വിതറുന്നു നിന്‍ പദം
കരള്‍ തേടും സൗരഭം
ചൊരിയുന്നു നിന്‍ സ്വരം
പുലര്‍ സന്ധ്യേ വരികെന്റെ അങ്കണം
സംഗീതസാന്ദ്രമാക്കുവാന്‍
സാന്ദ്രമാക്കുവാന്‍
ഒരു പൂവിരിയും പോലെ
ഒരു പാട്ടുണരും പോലെ
കിളിവാതിലിന്‍ ചാരെ നിന്‍
കളനാദമുണര്‍ന്നല്ലോ

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: ഒ എൻ വി കുറുപ്പ്

Singer: കെ ജി മാർക്കോസ്കെ എസ് ചിത്ര

Film/album: കടലോരക്കാറ്റ്

Explore this song