Malayalam lyrics

വലുതൊക്കെ വലുതാകുന്നറിയുന്നുണ്ടേ
ചെറുതൊക്കെ ചെറുതാകുന്നറിയുന്നുണ്ടേ (2)
വലുതെങ്ങനെ വലുതായെന്നറിയുന്നുണ്ടേ
ചെറുതെങ്ങനെ ചെറുതായെന്നറിയുന്നുണ്ടേ
വലുതിന്റെ വേരുനീരു വലിച്ചുമോന്തി
ചെറുതിന്റെ വേരുദാഹം കുടിച്ചുറങ്ങി

വലുതങ്ങനെ വെയിൽ തിന്നു വലുതാകുമ്പോൾ
ചെറുതങ്ങനെ നിഴൽ തിന്നു ചെറുതാകുന്നു
വലുതങ്ങനെ വളർന്നങ്ങനെ വലുതാകുമ്പോൾ
ചെറുതങ്ങനെ തളർന്നങ്ങനെ ചെറുതാകുന്നു
വലുതൊക്കെ വലുതാകുന്നറിയുന്നുണ്ടേ
ചെറുതൊക്കെ ചെറുതാകുന്നറിയുന്നുണ്ടേ

വലുതപ്പോൾ ചെറുതിന്നോടൊരു സന്ധിയോതുന്നു
ചെറുതിന്റെ കരംതൊട്ടു കരാറോതുന്നു
ഞാൻ നിനക്കെൻ കരം വീശി തണൽ നൽകീടാം
നീയെനിക്കു നിന്റെ ചോട്ടിലെ ജലം നൽകീടൂ
മഴയത്തു ഞാൻ നിനക്ക് കുടയായീടാം
നീയെനിക്കു നിന്റെ വേരിൽ ഇടം നൽകീടൂ
നീയെനിക്കു നിന്റെ വേരിൽ ഇടം നൽകീടൂ
ചെറുതിന്റെ കരൾ നൊന്തു കനം തൂങ്ങുന്നു
ചെറുതിന്റെ കരൾ നൊന്തു കനം തൂങ്ങുന്നു
തൊണ്ടനീരു വറ്റി നാവും വരണ്ടീടുന്നു

ഓ ഓ ..
തണ്ടുവേരമ്മയെ നോക്കി കരഞ്ഞുറങ്ങി
ഇലപ്പേരമ്മയെ കരിഞ്ഞുണങ്ങി
ഇളയ നാമ്പുകൾ ഇലചേച്ചിക്കിടം കായുന്നു
നിവർന്നു നിൽക്കുവാനാകാതകം നോവുന്നു (2)
ചെറുതിന്റെ ഉള്ളിലഗ്നി തിടമ്പേറുന്നു
ഇളം കാറ്റായി കൊടുംകാറ്റായുലഞ്ഞാടുന്നു
പെരുംകാളി പെണ്ണിനെപ്പോൽ ഉറഞ്ഞാടുന്നു
വലുതിന്റെ വേരുതോണ്ടി കുളംകോരുന്നു
വലുതിന്റെ വേരുതോണ്ടി കുളംകോരുന്നു
നിന്ന നിൽപ്പിൽ ചരിഞ്ഞൊരു  ഗജം പോലപ്പോൾ
തെക്ക് നോക്കി വലുതിന്റെ കൊമ്പു ചായുന്നു
അന്തിവേനൽ തൊടുംന്നേരം
ചെറുതിന്റെ  കവിൾ ചോന്നു
ആ ചുവപ്പിൽ ചക്രവാളം ചുവന്നീടുന്നു
അന്തിവേനൽ തൊടുംന്നേരം
ചെറുതിന്റെ  കവിൾ ചോന്നു
ആ ചുവപ്പിൽ ചക്രവാളം ചുവന്നീടുന്നു
ആ ചുവപ്പിൽ ചക്രവാളം ചുവന്നീടുന്നു
ആ ചുവപ്പിൽ ചക്രവാളം ചുവന്നീടുന്നു

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: മുരുകൻ കാട്ടാക്കട

Singer: മുരുകൻ കാട്ടാക്കട

Film/album: 3ജി തേർഡ് ജെനറേഷൻ

Explore this song