Malayalam lyrics
വരവീണ ശ്രുതിമീട്ടി സാരംഗിയില്‍ പദലാസ്യ ലയമായി അനുപല്ലവി ഒരു മൺചിരാതുപോൽ എരിയുന്ന വേളയില്‍ ചെറുതല്ല ചിലനേരം പ്രണയം കളിയല്ല ഒരുനാളും പ്രണയം (വരവീണ ശ്രുതിമീട്ടി ) എത്രനാളിങ്ങനെ കാരാഗൃഹങ്ങളില്‍ വഴിതെറ്റി പോകുന്നു പ്രണയം (2) ഇതളൂര്‍ന്നു വീണാലും തരുശാഖികൾക്കെന്നും പറയുവാനുണ്ടൊരു പ്രണയം ഇനിയെന്നു കാണുമെന്നറിയുവാനെങ്കിലും കടലാസ്സിലെഴുതുന്നു പ്രണയം ഇത്രയും നേരമായി രാവുറങ്ങുമ്പോഴും മിഴി തുറന്നിരിക്കുന്നു പ്രണയം (2) ആരൊരാൾ വന്നപ്പോള്‍ ഈ നിഴല്‍പ്പാതയില്‍ കാതോര്‍ത്തിരിക്കുന്നു പ്രണയം വെറുതെയീ നോവുമായി അകലുമീ വേളയില്‍ ഇനിയെന്തിനാണീ പ്രണയം ആ ആ ആ ലാലാലലാ ലാ അത്രമേലാര്‍ദ്രമാണെങ്കിലും സന്ധ്യയില്‍ ഇണതേടി പോകുന്നു പ്രണയം കാണുവാനെങ്കിലും കാണാത്ത സ്വപ്നത്തിന്‍ കണ്ണാടി നോക്കുന്നു പ്രണയം പറയുവാനായിരം കാര്യമുണ്ടെങ്കിലും പറയുവാനാവാത്തതീ പ്രണയം ആ ആ ആ ആ ആ ആ
Song video
Song information
Music: കണ്ണൻ സൂരജ് ബാലൻ
Lyricist: വിനു കൃഷ്ണൻ
Singer: ഗായത്രി
Film/album: ശ്വാസം
Explore this song
- Singer: ഗായത്രി
- Film / album: ശ്വാസം
- Composer: കണ്ണൻ സൂരജ് ബാലൻ
- Lyricist: വിനു കൃഷ്ണൻ