Malayalam lyrics

നീലവാനിൽ കണ്ണ് ചിമ്മും

മൂകതാരം ദൂരെയൊ

മഞ്ഞു തൂകും നോവിൻ ഈണം

കാറ്റു മൂളും രാവിലോ

മേലെ വെണ്മുകിൽ തൊട്ട് പാഴ്‌നിലാ തോണി

തന്നോരം തേടാൻ മറയുകയോ

നീലവാനിൽ കണ്ണ് ചിമ്മും

മൂകതാരം ദൂരെയൊ

ഇളവേൽക്കാൻ വന്നീലാ ഒരു നാളും നീയേ

മൗനങ്ങൾ പാടുന്നെന്നാലും (2)

ഈ താഴ്‌വരയിൽ നിന്നകലേ അകലേ

കതിർവനി തേടി അലയും നാൾ

തിരി തെളിയും മിഴികളുമായി

അണയുന്നു ഈ പൂത്തുമ്പി

(നീലവാനിൽ കണ്ണ് ചിമ്മും......)

കളിയൂഞ്ഞാലാടാനായ് അരികേ നീ വന്നൂ

ഓളങ്ങൾ തുള്ളും ഓർമകളായി (2)

കിളിമൊഴികൾ നീളേ ചൊല്ലി

അഴകൊഴുകുന്നൊരു പൊൻനിരയിൽ

അല ഞൊറിയും മോഹവുമായ്

ഒഴുകുന്നു ഈ പൂഞ്ചോല..

(നീല വാനിൽ കണ്ണു ചിമ്മും... )

Song video

Watch on YouTube

Song information

Music: സംഗീത്

Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

Singer: ഗായത്രി

Film/album: ഔട്ട്സൈഡർ

Explore this song