Malayalam lyrics
നനയാതെ ചുറ്റി വരും കാറ്റേ ഒരു മലരിതളും തഴുകാതെ നീ വന്നു അഴകെഴും വസന്തത്തിലൊരു തേൻ കനിയും നുകരാതെ ഞാൻ നിന്നു പനിമതിയിൽ നനയാതെ (ചുറ്റി വരും) tonight is the night I love you do you love me its going to happen I need you മുത്തമിട്ടു മുത്തമിട്ടു ചുറ്റി വരും മഴയിൽ തൊട്ടു തൊട്ടു ചിമ്മിച്ചിമ്മി തൊട്ടുതൊടാതിടയും മിഴിയിൽ (2) കുനുകുനെ വിടരും ചെറുതേനിതളിൽ തരുതരെ പൊടിയും നറുമലർ നുള്ളാതെന്റെ കരിവണ്ടേ ഈ നിലാ രാത്രിയിൽ നീയും ഞാനും കുളിരും മാത്രം പനിമഴയിൽ കുതിരാതെ തെന്നിത്തെന്നി ചിലമ്പുന്നു മിന്നൽ വന്നെൻ കൊലുസ്സിൽ ചന്നംപിന്നം മഴ വന്നു നിനച്ചിടാനെൻ മനസ്സിൽ (2) തുടുതുടെ മലരും തുടു കനി മുകുളം ചുനുചുനെ ചുംബന നനവാൽ നുകരാഞ്ഞെന്തേ തേൻ ചുണ്ടേ ഈ നിലാരാത്രിയിൽ ഇവിടെ നീയും ഞാനും മാത്രം പനിമഴയിൽ അലിയാതെ
Song video
Song information
Music: ഷഹബാസ് അമൻ
Lyricist: ഷഹബാസ് അമൻ
Singer: ഗായത്രി
Film/album: റോസ് ഗിറ്റാറിനാൽ
Explore this song
- Singer: ഗായത്രി
- Film / album: റോസ് ഗിറ്റാറിനാൽ
- Composer: ഷഹബാസ് അമൻ
- Lyricist: ഷഹബാസ് അമൻ