Malayalam lyrics
ആ...ആ... വരും വരും ഓരോ..നാളുകള്‍ മായും ഓളമായി.... തരും തരും ഓരോ..നേരുകള്‍ നോവിന്‍ ദാനമായി ... ഇനി വരും നിമിഷങ്ങളും അവയിലെ കനലാഴിയും... അറിഞ്ഞതാരാണാവോ വരുമോ ഈ വഴി വെട്ടം... തരുമോ പൊന്‍തിരി വെട്ടം.. കടമകള്‍ കടലായ്.. അതിനൊരു മറുകര തിരയെ... തിരകളിലുലയും വെറുമൊരു കരിയിലയായ് മാറി പുലരിയില്‍ നിഴല്‍ നീളുന്നു... പതിയെ ചെറുതാഴി തീരുന്നു വരുമോ ഈ വഴി വെട്ടം... തരുമോ പൊന്‍തിരി വെട്ടം.... ആ .... അടവുകള്‍ പഴകും പുതിയൊരു ചുവടിനു പരതും മറവികള്‍ പൊതിയും.. മനസ്സിലെ കനലുകള്‍ എരിയെ അകലെയായ് കര കാണുന്നു ചെറുമാരി പെയ്യുവതെന്നാവോ.... വരുമോ ഈ വഴി വെട്ടം...ആ തരുമോ പൊന്‍തിരി വെട്ടം വരുമോ ഈ വഴി വെട്ടം...ആ തരുമോ പൊന്‍തിരി വെട്ടം
Song information
Music: ബിജിബാൽ
Lyricist: റഫീക്ക് അഹമ്മദ്
Singer: ബിജിബാൽ
Film/album: തൊണ്ടിമുതലും ദൃക്‌സാക്ഷിയും
Explore this song
- Singer: ബിജിബാൽ
- Film / album: തൊണ്ടിമുതലും ദൃക്‌സാക്ഷിയും
- Composer: ബിജിബാൽ
- Lyricist: റഫീക്ക് അഹമ്മദ്