Malayalam lyrics
വരിക വരിക സഹജരേ സഹനസമരസമയമായ് കരളുറച്ചു കൈകൾ കോർത്തു കാൽനടക്കു പോകനാം പോക നാം .. വരിക വരിക... വരിക വരിക ... വരിക വരിക സഹജരേ.. ബ്രിട്ടനെ വിരട്ടുവിൻ ... വിരട്ടുവിൻ വിരട്ടുവിൻ ചട്ടമൊക്കെ മാറ്റുവിൻ .. മാറ്റുവിൻ .. മാറ്റുവിൻ .. ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിനച്ചിടാ വരിക വരിക സഹജരേ... ഉപ്പുകള്ളൻ ഉപ്പുകള്ളൻ ഉപ്പുകള്ളനേ ജയ സൽക്കുമാനേ സൽക്കുമാനേ ... സത്യമൂർത്തി നീ ജയ വിജയമെങ്കിൽ വിജയവും മരണമെങ്കിൽ മരണവും ഭയവിഹീനമഖിലജനവുമാശ്വസിച്ചിറങ്ങണം ആശ്വസിച്ചിറങ്ങണം ആശ്വസിച്ചിറങ്ങണം... വരിക വരിക സഹജരേ.. സഹജരേ.. സഹജരേ... സഹനസമരസമയമായ് .. സമരമായ്.. സമരമായ് .. കരളുറച്ചു കൈകൾ കോർത്തു കാൽനടക്കു പോകനാം പോകനാം..
Song video
Song information
Music: രമേഷ് നാരായൺ
Lyricist: അംശി നാരായണപിള്ള
Singer: എം ജി ശ്രീകുമാർ
Film/album: വീരപുത്രൻ
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: വീരപുത്രൻ
- Composer: രമേഷ് നാരായൺ
- Lyricist: അംശി നാരായണപിള്ള