Malayalam lyrics

ജിങ്ക് ജക്ക്  ജാ ജിങ്കു ജച്ചക്

ജിങ്ക് ജക്ക്  ജാ ജിങ്കു ജച്ചക്

പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം

പവൻ അത്രയും ഉരുകി വീണുപോയ്

പിച്ചളക്കുണുക്കുമിട്ടു വിൺരഥം

കടന്നിത്ര വേഗം എങ്ങു മാഞ്ഞുപോയ്

നീലനഭസ്സിൻ മേഘപടത്തിൻ

മേലെ നിന്നിന്നുടഞ്ഞു വീണു താഴികക്കുടം

ജിങ്ക് ജക്ക്  ജാ ജിങ്കു ജച്ചക്

ജിങ്ക് ജക്ക്  ജാ ജിങ്കു ജച്ചക്

(പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം)

വീണുടഞ്ഞ താഴികക്കുടം

ആരുരുക്കി മാല തീർത്തുവോ (2)

വീണുടഞ്ഞ താഴികക്കുടം

ആരുരുക്കി മാല തീർത്തുവോ

തീരങ്ങളിൽ തീർത്ത മൺകൂരയിൽ

തീയൂതി ഊതിയൂതി പൂന്തെന്നലോ

ആഴിതൻ കൈകളോ ആവണിപ്പൈതലോ

ആരു പൊൻ ആലയിൽ തീർത്തു മിന്നും പതക്കങ്ങൾ

(പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം)

ജിങ്ക് ജക്ക്  ജാ ജിങ്കു ജച്ചക്

ജിങ്ക് ജക്ക്  ജാ ജിങ്കു ജച്ചക്

കോടമഞ്ഞിൻ കോടി അഴിഞ്ഞു

താഴ്‌വരകൾ രാവിൽ ഉണർന്നു (2)

താരങ്ങളാം ദീപനാളങ്ങളിൽ

ആറാടും മേലേ വാ‍നിൻ പൂവാടിയിൽ

വാരൊളി തിങ്കളിൻ തോണിയിൽ വന്നവൾ

ആരു പൊൻതാരക റാണിയോ ജംജംജംജം

(പിച്ചക പ്പൂങ്കാവുകൾക്കുമപ്പുറം)

Song video

Watch on YouTube

Song information

Music: ഔസേപ്പച്ചൻഎം ജി ശ്രീകുമാർ

Lyricist: ഷിബു ചക്രവർത്തി

Singer: എം ജി ശ്രീകുമാർ

Film/album: ഹസ്ബന്റ്സ് ഇൻ ഗോവ

Explore this song