Malayalam lyrics
വനമുല്ലയിൽ വെയിലണഞ്ഞൂ..... കുടമണി കിലുയ്ക്കിയ പകലൊരുങ്ങീ.... കുളി കഴിഞ്ഞൂ പുലരി മഞ്ഞിൽ മുടി നനഞ്ഞുലയുന്നൂ തെന്നൽ..... കണ്ണെഴുതി പൊട്ടും ചൂടി വൃന്ദാവനം നിൻ നിഴലിൽ ചേർന്നുണരാൻ എൻ ജീവനേ നിന്റെ കാലൊച്ച കാതോർക്കുവാൻ കാത്തിരിക്കും ഞാൻ വൈകും വരെ..... കുറുമ്പുകൾ കാണുമ്പോൾ കണ്ണിമചിമ്മാതെ വടക്കിനിക്കോലായയിൽ കള്ളനായി മാറിയോ വാകപ്പൂ മണമെങ്ങോ നിൻ മെയ്യിലുതിർന്നുവോ ഇന്നലെ രാവിന്റെ ഓർമ്മകൾ കിനിഞ്ഞുവോ മകരമായ് ഓമലേ മഞ്ഞായ് പെയ്തുവോ വനമുല്ലയിൽ വെയിലണഞ്ഞു........ കുടമണികിലുയ്ക്കിയ പകലൊരുങ്ങീ...... അഞ്ജനമെഴുതുവാൻ പുടവത്തുമ്പൊതുക്കുവാൻ കണ്ണന്റെ കൈവെള്ളയിൽ വെണ്ണയായ് അലിയുവാൻ നീ തരും ഉൾപ്പൂവിൻ ഇതളുകൾ തുടുക്കവേ നീലാഞ്ജന ചാർത്തിൽ ശലഭമായ് മാറിയോ കനകനിലാവേ കനവായ് പെയ്തുവോ....... (പല്ലവി)
Song video
Song information
Music: രതീഷ് വേഗ
Lyricist: അനൂപ് മേനോൻ
Singer: സുജാത മോഹൻപ്രദീപ് ചന്ദ്രകുമാർ
Film/album: നമുക്ക് പാർക്കാൻ
Explore this song
- Singer: സുജാത മോഹൻപ്രദീപ് ചന്ദ്രകുമാർ
- Film / album: നമുക്ക് പാർക്കാൻ
- Composer: രതീഷ് വേഗ
- Lyricist: അനൂപ് മേനോൻ