Malayalam lyrics

നിൻവിരൽ തുമ്പിൽ അണയും കണിമുകിൽ
എന്റെ നെഞ്ചിൽ പെയ്യാനൊരുങ്ങവേ
എൻ‌മുടിച്ചാർത്തിൽ അലയും ജലകണം
നിന്നുള്ളിലുലയും മിന്നലായ് മാറവേ

ഈ വെള്ളിമഴയിൽ എൻപാതിമെയ്യിൽ
അടരുന്നപൂവിലെ ഇണചേരുമിതളായ്
പുതുമണ്ണിൽ നീയുണർന്നു
അലനുരയിൽ ആകെ നനഞ്ഞു

നിൻ ശ്വാസധാരയിൽ കുറുകും മൌനവും
എൻ‌വ്രീളാർദ്രമാം ചുണ്ടിൻ സ്പന്ദവും
തണുവണിക്കകൾ ചേർക്കും
പുലർനിലാവിൽ അരുകിൽ ആരോ..

നിൻവിരൽ തുമ്പിൽ അണയും കണിമുകിൽ
എന്റെ നെഞ്ചിൽ പെയ്യാനൊരുങ്ങവേ

Song information

Music: രതീഷ് വേഗ

Lyricist: അനൂപ് മേനോൻ

Singer: ഗായത്രി

Film/album: ബ്യൂട്ടിഫുൾ

Explore this song