Malayalam lyrics
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.. പ്രണയത്തിനാല്‍ മാത്രമെരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍.... (മഴ കൊണ്ടു മാത്രം ) ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതള്‍ത്തുമ്പുമായി... പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടര്‍ന്നൊരു ചുണ്ടുമായി... വെറുതെ പരസ്പരം നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം നാം .. (മഴ കൊണ്ടു മാത്രം ) സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം, മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍.. ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ പിരിയുന്നു സാന്ധ്യവിഷാദമായി... ഒരു സാഗരത്തിന്‍ മിടിപ്പുമായി... (മഴ കൊണ്ടു മാത്രം)
Song video
Song information
Music: ഷഹബാസ് അമൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: ഗായത്രി
Film/album: സ്പിരിറ്റ്
Explore this song
- Singer: ഗായത്രി
- Film / album: സ്പിരിറ്റ്
- Composer: ഷഹബാസ് അമൻ
- Lyricist: റഫീക്ക് അഹമ്മദ്