Malayalam lyrics
വാർതിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ എന്തിനീ അഷ്ടമംഗല്യം (2) പൂമണം മായുമീ ഏകാന്തശയ്യയിൽ പൂമണം മായുമീ ഏകാന്തശയ്യയിൽ എന്തിനീ അനംഘമന്ത്രം വിരൽ തൊടുമ്പോൾ പിടയുന്ന വീണേ വിരൽ തൊടുമ്പോൾ പിടയുന്ന വീണേ ഇനിയെനിക്കാരാണോ നീയല്ലാതിനിയെനിക്കാരാണോ വാർതിങ്കളുദിക്കാത്ത ) താംബൂലമൊരുക്കി വച്ചു കണിതാമ്പാളം നിറച്ചു വച്ചു -(2) കളകാഞ്ചിയുണയുണരാതെ ഗോപുരവാതിലിൽ ദേവനെ കാത്തു നിന്നു മാറോട് ചേർത്ത് പരിഭവപൂമുത്ത് മനസ്സിൽ മയങ്ങി വീണു ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം (വാർതിങ്കളുദിക്കാത്ത) മൌനം കൊണ്ടടച്ചുവച്ചു മോഹം പുളകത്തിൽ പൊതിഞ്ഞുവച്ചു -(2) പറയുവാശിച്ച സ്‌നേഹപഞ്ചാക്ഷരി ഇടനെഞ്ചിൽ തേങ്ങി നിന്നു ആതിരയുറങ്ങി ആവണിയകന്നു ഹരിചന്ദനക്കുറി അലിഞ്ഞു ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം (വാർതിങ്കളുദിക്കാത്ത)
Song video
Song information
Music: കൈതപ്രം
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Raaga: കാപി
Film/album: അഗ്നിസാക്ഷി
Explore this song
- Singer: കെ എസ് ചിത്ര
- Film / album: അഗ്നിസാക്ഷി
- Composer: കൈതപ്രം
- Lyricist: കൈതപ്രം