Malayalam lyrics
വെള്ളിലാ പൂവിനെ കണ്ണാരം പൊത്തുന്നു കള്ള കുറുമ്പന്‍ വെയില്.. പൂവിന്‍ കവിളത്തെ മഞ്ഞു തുള്ളിക്കുള്ളില്‍ നാണത്തിന്‍ വാര്‍മഴവില്ല്... പൊന്നിന്‍ വെളിച്ചത്തില്‍ ചിമ്മിയൊളിച്ചേ തുള്ളിമീന്‍ പോലൊരു കൌമാരം വന്നു മനസ്സില്‍.. പുലര്‍കാലം.. വെള്ളിലാ പൂവിനെ കണ്ണാരം പൊത്തുന്നു കള്ള കുറുമ്പന്‍ വെയില്... പൂവിന്‍ കവിളത്തെ മഞ്ഞുതുള്ളിക്കുള്ളില്‍ നാണത്തിന്‍ വാര്‍മഴവില്ല്.. സ്വപ്നത്തിന്‍ പീലിയാല്‍ പെട്ടെന്ന് തൊട്ടപ്പോള്‍.. അപ്പൂപ്പന്‍ താടിയായുള്ളം... അക്കരെ ചെന്നപ്പോള്‍.. പച്ചിലപ്പൊത്തില്‍ ഞാന്‍ എന്നോ മറന്നൊരെന്‍ ബാല്യം ആരും കാണാതാ കാലം നുണയുമ്പോള്‍ ഇത് വരെ തോന്നാത്ത മധുരം..
Song information
Music: ബിജിബാൽ
Lyricist: ബി കെ ഹരിനാരായണൻ
Singer: അനഘ സദൻ
Film/album: രക്ഷാധികാരി ബൈജു(ഒപ്പ്)
Explore this song
- Singer: അനഘ സദൻ
- Film / album: രക്ഷാധികാരി ബൈജു(ഒപ്പ്)
- Composer: ബിജിബാൽ
- Lyricist: ബി കെ ഹരിനാരായണൻ