Malayalam lyrics
വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം വെണ്ണക്കല്ലും മിന്നും മണ്ണിൽ മദനുര ചിതറുമീ സാഗരം ഇലകളിൽ ഹിമകണം ഇഴുകിവീഴുമാലോല രാവിന്നൊരസുലഭ സുഖകര പരിണയം....... വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം ഇല്ലില്ലം കാറ്റിൽ മുല്ലപ്പൂ പെണ്ണും നാണത്തിൽ മുങ്ങും നേരമായി ചുണ്ടത്തെ പാട്ടിൻ ഈണം മറന്നീ മാടപ്പിറാവും മൗനമായ് മഴനിലാവിൽ വീണലിയുന്നേ മനസ്സിലെ കുങ്കുമം ഇന്നോളമില്ലാത്തൊരനുഭവം വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം വെള്ളിപ്പൂത്താലം ഉള്ളിന്റെയുള്ളിൽ തുള്ളിത്തിളങ്ങും രാവിതിൽ കാണാത്ത ദൂരം പോയിടും മോഹം കാണുന്നു സ്വർഗ്ഗം ജീവനിൽ ഒരു കിനാവിൻ പൂമണി മുത്തിൽ പതിയുമീ ചുംബനം കാമന്റെ അമ്പേൽക്കും ഇണകളായ് വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം വെണ്ണക്കല്ലും മിന്നും മണ്ണിൽ മദനുര ചിതറുമീ സാഗരം ഇലകളിൽ ഹിമകണം ഇഴുകിവീഴുമാലോല രാവിന്നൊരസുലഭ സുഖകര പരിണയം....... വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം
Song video
Song information
Music: ബേണി-ഇഗ്നേഷ്യസ്
Lyricist: ചിറ്റൂർ ഗോപി
Singer: കെ എസ് ചിത്ര
Film/album: സ്വസ്ഥം ഗൃഹഭരണം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: സ്വസ്ഥം ഗൃഹഭരണം
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: ചിറ്റൂർ ഗോപി