Malayalam lyrics
വിരൽത്തുമ്പു നീട്ടി കൗമാരം.. വിഷാദാർദ്രമായി മൗനങ്ങൾ (2) തലോടാൻ മറന്നു.. കാറ്റിൻ കൈകൾ സാന്ത്വനം നൽകാൻ.. നിഴൽ മാത്രം ഓ നിൻ നിഴൽ മാത്രം പുലരി വരുമ്പോൾ പുലരി വരുമ്പോൾ തഴുകിയുണർത്താൻ മെല്ലെ.. നിന്നെ തഴുകിയുണർത്താൻ സൂര്യനായ് താതൻ ഇനി വരില്ലല്ലോ വാത്സല്യത്തേൻകണങ്ങൾ.. ഓ പകർന്നുതരാനായ് അമ്മയില്ലല്ലോ.. വിരൽത്തുമ്പു നീട്ടി കൗമാരം വിഷാദാർദ്രമായി മൗനങ്ങൾ.. കരൾക്കുമ്പിൾ പോലെ.. കരൾക്കുമ്പിൾ പോലെ.. കരുതിയ സ്വപ്നങ്ങൾ കണ്ണീർ മഴയിൽ.. നനഞ്ഞുപോയി അഭയമാം സന്ധ്യ.. മടങ്ങിപ്പോയോ മാറോടണച്ച കൈകൾ ഓ കരിവളപോൽ കരഞ്ഞുടഞ്ഞോ വിരൽത്തുമ്പു നീട്ടി.. കൗമാരം വിഷാദാർദ്രമായി മൗനങ്ങൾ തലോടാൻ മറന്നു.. കാറ്റിൻ കൈകൾ സാന്ത്വനം നൽകാൻ നിഴൽ മാത്രം ഓ നിൻ നിഴൽ മാത്രം..
Song video
Song information
Music: മോഹൻ സിത്താര
Lyricist: കൈതപ്രം
Singer: നിഖിൽ മാത്യു
Film/album: ലിറ്റിൽ സൂപ്പർമാൻ ത്രീഡി
Explore this song
- Singer: നിഖിൽ മാത്യു
- Film / album: ലിറ്റിൽ സൂപ്പർമാൻ ത്രീഡി
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം