Malayalam lyrics
ധിരന......... ധിരനാനാ.........ധിരനാ...... വിരൽ തൊട്ടാൽ വിരിയുന്ന പൊൻപൂവേ.... വിരൽ തൊട്ടാൽ വിരിയുന്ന പൊൻപൂവേ..... കുളിർമഞ്ഞിൽ കുറുകുന്ന വെൺപ്രാവേ...... ഒന്ന് കണ്ടോട്ടേ ഞാൻ.... മെയ്യിൽ തൊട്ടോട്ടെ ഞാൻ.... നിനക്കെന്താഴകാണഴകേ.... നിറവാർ മഴവിൽ ചിറകേ.... നിനവിൽ വിരിയും നിലവേ......... വിരൽ തൊട്ടാൽ വിരിയുന്ന പൊൻപൂവേ....... ആ...... ആ..... ആ...... ധിരനാ..... ധിരനാന....... നെഞ്ചിൽ തഞ്ചി നിന്റെ കൊഞ്ചൽ നാദം...... പാടും പാട്ടിന്റെ പഞ്ചാമൃതം ....... കണ്ണിൽ മിന്നീ കനൽ മിന്നൽ നാളം.... ആരും കാണാത്ത ദീപാങ്കുരം..... നിന്നോട് മിണ്ടാൻ.... നിന്നെത്തലോടാൻ..... ചുണ്ടോട് ചുണ്ടിൽ തേനുണ്ട് പാടാൻ...... മോഹിച്ച് നില്പ്പാണ് ഞാൻ....... നിനക്കെന്തഴകാണഴകേ..... നിറവാർ മഴവിൽ ചിറകേ.... നിനവിൽ വിരിയും നിലവേ........ ധിന.....ധിന.....ധിന......ഹാ.....ഹാ.... തെന്നും തെന്നൽ നിന്റെ കാതിൽ ചൊല്ലീ...... ഏതോ ശൃംഗാര സല്ലാപങ്ങൾ...... വിണ്ണിൽ ചിന്നും നൂറ് വെൺതാരങ്ങൾ...... നിന്റെ കൺകോണിൽ മുത്തം വച്ചൂ....... ആരും മയങ്ങും ആവാരപ്പൂവേ..... ആറ്റോരമാരേ നീ കാത്തുനിൽപൂ....... നീയെന്റെ നീലാംബരീ....... നിനക്കെന്തഴകാണഴകേ...... നിറവാർ മഴവിൽ ചിറകേ...... നിനവിൽ വിരിയും നിലവേ...... (പല്ലവി )
Song video
Song information
Music: ദേവ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്ര
Film/album: ഫാന്റം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഫാന്റം
- Composer: ദേവ
- Lyricist: ഗിരീഷ് പുത്തഞ്ചേരി