Malayalam lyrics

കുക്കുക്കുകൂ കുയില്‍ നാദം കേട്ടുണരും
കുഞ്ഞോളങ്ങളേ
കുരുത്തോല കൂടുകൂട്ടും
കുഞ്ഞാറ്റക്കുരുവികളേ
കൂട്ടിരിക്കാന്‍ കൂടൊരുക്കാന്‍
കൂട്ടിനുണ്ടൊരു കൂട്ടുകാരി
നീലാംബരത്തില്‍ കന്നിനിലാവുദിക്കുമ്പോള്‍
നീരാട്ടിനായ് ഒരുങ്ങും രാജകുമാരി
താലപ്പൊലിയൊരുക്കാന്‍ താരവൃന്ദങ്ങള്‍
താളമടിക്കാന്‍ തംബുരുമീട്ടാന്‍
താഴെയുണ്ടൊരു കൂട്ടുകാരി
താഴെയുണ്ടൊരു കൂട്ടുകാരി
(കുക്കുക്കുകു...)
നെല്ലരിപ്പാടത്തു നെന്മണികൊറിക്കും പ്രാവുകളേ
ആമ്പല്‍ക്കുളങ്ങളില്‍ നീന്തും അരയന്നങ്ങളേ
ആവണിത്തിരുനാളില്‍ പൂക്കളം തീര്‍ക്കാന്‍
അന്തിവരെ അമ്മാനമാടാന്‍
അന്തിവരെ ഇരുന്നമ്മാനമാടാന്‍
ചാരെയുണ്ടൊരു കൂട്ടുകാരി
ചാരെയുണ്ടൊരു കൂട്ടുകാരി
(കുക്കുക്കുകു...)

Song information

Music: ദർശൻ രാമൻ

Lyricist: പി ശശികുമാർ

Singer: കെ എസ് ചിത്ര

Film/album: അതിരുകൾക്കപ്പുറം

Explore this song