Malayalam lyrics
വായാടിക്കാറ്റു കണക്കേ വായോ നീ തായോ ചേലോടീ പുഞ്ചിരിമുറ്റത്ത് നാവാകെ കപ്പലു പായാൻ പോണെ മനമാകേ മാറ്റേറുംമായക്കാലം ആരാവാരപ്പൂരം കൂട്ടേണ്ടേ ഗാഗുൽത്തേലേ കൊട്ടാരത്തിൻ കൂടെക്കൂടേണ്ടേ ഹോയ് താളമുണ്ടേ കളിമേളമുണ്ടേ ചെറുകൂട്ടിനുള്ളിൽ തത്തിത്തത്തി തുള്ളിക്കോ നീ പുള്ളിപ്പൂങ്കോഴീ പാട്ടുമുണ്ടേ ചുവടാട്ടമുണ്ടേ ഈ വീട്ടിനുള്ളിൽ ചൊല്ലിത്തീരാ സന്തോഷത്തിൻ താരപ്പൊൻനാളു ഇല്ലാമതിലുകൾ ഇല്ലാപതിരുകൾ ഇല്ലാ പരിഭവമൊന്നും തോരാച്ചിരിമഴ കൂട്ടാം കലപില ആകെപ്പുകിലല വേണം സൽക്കാരം കൂടാനായ് വന്നോരെല്ലാം നാടാകെപ്പാട്ടായിപാടീടേണം ഒരു വെള്ളിച്ചെല്ലക്കിണ്ണം തന്നിൽ പൈമ്‌പാൽ തൂവേണം പുണ്യാളൻമാർപോലും വാഴ്ത്തിപാടേണം (താളമുണ്ടേ .. ) ഉള്ളാം മെഴുതിരി ആളിത്തെളിയണൊരമ്മച്ചിരിയുടെ നാളം തട്ടംമറിയണപ്പോലെ കിലുകിലെ കുട്ടിപ്പടയുടെ ഘോഷം ചങ്ങാത്ത കമ്പോളം കെങ്കേമമായ് വിൽക്കാനും നേടാനും ഉത്സാഹമായ് ഇവിടെന്നും മുറ്റത്തോണപ്പൂക്കൾ നൃത്തംവെക്കുമ്പോൾ എന്നാളും പൊന്നോളം ചന്ത ചിന്താണെ പാട്ടുമുണ്ടേ ചുവടാട്ടമുണ്ടേ ഈ വീട്ടിനുള്ളിൽ ചൊല്ലിത്തീരാ സന്തോഷത്തിൻ താരപ്പൊൻനാളു
Song information
Music: ബിജിബാൽ
Lyricist: വിനായക് ശശികുമാർ
Singer: ഉദയ് രാമചന്ദ്രൻ
Film/album: കോഴിപ്പോര്
Explore this song
- Singer: ഉദയ് രാമചന്ദ്രൻ
- Film / album: കോഴിപ്പോര്
- Composer: ബിജിബാൽ
- Lyricist: വിനായക് ശശികുമാർ