Malayalam lyrics
ഓമൽ കണ്മണി മഴമേഘം പോലെ നീ.. കാണാനിന്നു ഞാൻ.. മിഴിരണ്ടും മൂടിടാം മായാതിന്നു നിൻ.. മഴവില്ലായ് മാറിടാം ഇന്നെന്നിൽ ചേരാനായ്.. അകലെ നിന്നൊഴുകീടും പുഴപോൽ.. പ്രിയസഖി നീ.. ഓമൽ കണ്മണി മഴമേഘം പോലെ നീ.. കാണാനിന്നു ഞാൻ.. മിഴിരണ്ടും മൂടിടാം മായാതിന്നു നിൻ.. മഴവില്ലായ് മാറിടാം കാണാദൂരത്ത് അകലുമ്പോൾ.. തിരികെ വരുവാനീ വഴി നിന്നില്ലേ തീരാ മർമ്മരം ഉയരും നീ ഇരവിൽ ചിരിതൻ കൂടുമൊരുക്കീല്ലേ . മഞ്ഞുകൊണ്ട് മറയും നീ നേരമെന്റെ മനസ്സിൽ ജാലകകങ്ങളിലെ മായാവർണ്ണമായീ തീരാതെ പെയ്യാനായ് കൊതിയോടെ ഇനിയെന്നും വരുമോ നറുമഴ നീ... ഓമൽ കണ്മണി മഴമേഘം പോലെ നീ കാണാനിന്നു ഞാൻ മിഴിരണ്ടും മൂടിടാം മായാതിന്നു നിൻ മഴവില്ലായ് മാറിടാം താരാജാലം നിറയുന്നു മനസ്സിൽ മലരായ് പൂത്തുവിളങ്ങുന്നു.. സ്നേഹച്ചെണ്ടുകൾ പൊഴിയാതെ കരുതും വഴികൾ കൂടെ നടന്നില്ലേ... കാത്തിരുന്നൊരിട നെഞ്ചിൻ കൂട്ടിനുള്ളിലിനിയെൻ നല്ല പാതിമലർ നീയിന്നെന്റെയല്ലയോ.. ഈ ജന്മം സാർത്ഥകമായ്.. അകതാരിൽ ഇനിയെന്നും നിറയും മമസഖി നീ
Song information
Music: ബിജിബാൽ
Lyricist: അനു എലിസബത്ത് ജോസ്
Singer: സച്ചിൻ വാര്യർസംഗീത ശ്രീകാന്ത്
Film/album: 32-ാം അദ്ധ്യായം 23-ാം വാക്യം
Explore this song
- Singer: സച്ചിൻ വാര്യർസംഗീത ശ്രീകാന്ത്
- Film / album: 32-ാം അദ്ധ്യായം 23-ാം വാക്യം
- Composer: ബിജിബാൽ
- Lyricist: അനു എലിസബത്ത് ജോസ്