Malayalam lyrics
വാനമ്പാടീ പാടുമ്പോലെന്നുള്ളം വാഴ്ത്തുന്നു നിന്നെ ലോകൈക നാഥാ യേശുവേ വേനല്‍ വിങ്ങും തീരം തേടും മേഘം പോലെന്നില്‍ പെയ്യൂ നിന്‍ സ്നേഹദാനം മോചകാ ..(2) കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍ നാളം നിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം എന്‍ ജീവിതം പുണ്യം നേടുവാന്‍ നല്‍കൂ നില്‍വരം നീയേ ആശ്രയം (വാനമ്പാടീ പാടുമ്പോലെന്നുള്ളം...) കാതില്‍ തേന്മാരീ പൊഴിയും നിന്‍ നാമം കണ്ണിന്നൊളിയായീ തെളിയും നിന്‍ രൂപം ..(2) എന്‍ രക്ഷകാ എന്നില്‍ നിറയണേ ഓരോ നിനവിലും ഓരോ നിമിഷവും (വാനമ്പാടീ പാടുമ്പോലെന്നുള്ളം...) ..(2)
Song information
Music: പീറ്റർ ചേരാനല്ലൂർ
Lyricist: പീറ്റർ കെ ജോസഫ്
Film/album: ജീസസ്-ആൽബം
Explore this song
- Film / album: ജീസസ്-ആൽബം
- Composer: പീറ്റർ ചേരാനല്ലൂർ
- Lyricist: പീറ്റർ കെ ജോസഫ്