Malayalam lyrics

ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം
സത്യജീവമാര്‍ഗ്ഗമാണു ദൈവം
മര്‍ത്യനായി ഭൂമിയിൽ പിറന്നു സ്നേഹ ദൈവം
നിത്യജീവനേകിടുന്നു ദൈവം
ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
(ഇസ്രയേലിൻ നാഥനായി )
ചെങ്കടലിൽ നീ അന്നു പാത തെളിച്ചൂ മരുവിൽ മര്‍ത്യര്‍ക്കു മന്ന പൊഴിച്ചു (2)
എരീവെയിലിൽ മേഘത്തണലായി ഇരുളിൽ സ്നേഹനാളമായ്
സീനായ് മാമല മുകളിൽ നീ നീതിപ്രമാണങ്ങൾ പകര്‍ന്നേകി
ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
(ഇസ്രയേലിൻ നാഥനായി )
മനുജനായ് ഭൂമിയിലവതരിച്ചൂ മഹിയിൽ ജീവൻ ബലി കഴിച്ചൂ
തിരു നിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിൻ ജീവനായ്
വഴിയും സത്യവുമായവനേ നിൻ തിരുനാമം വാഴ്ത്തുന്നു..(2)
ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
(ഇസ്രയേലിൻ നാഥനായി )

Song video

Watch on YouTube

Song information

Music: പീറ്റർ ചേരാനല്ലൂർ

Lyricist: പീറ്റർ കെ ജോസഫ്

Singer: കെ ജി മാർക്കോസ്

Film/album: ജീസസ്-ആൽബം

Explore this song