Malayalam lyrics
താലോലം പൂമ്പൈതലേ താരാട്ടാന്‍ വാ തെന്നലേ ഈ താമരപ്പൂം കണ്‍കളില്‍ ഒരു മുത്തം നല്‍കാന്‍ വാ കുളിര്‍ മുത്തം നല്‍കാന്‍ വാ ( താലോലം..) തിങ്കളോ നിറ തിങ്കളില്‍ കളിയാടും മാന്‍ കുഞ്ഞോ താമരക്കുളിരല്ലിയോ അതിലൂറും പൂന്തേനോ ഭൂമിദേവിയോമനിക്കും പൂനിലാവിന്‍ ചെണ്ടോ പുലര്‍കാലം കണ്‍ചിമ്മി കണി കാണുന്നു നിന്നെ ( താലോലം..) താരിളം മിഴി പൂട്ടി നീ തഴുകും കിനാവേതോ ആരെയോര്‍ത്തൊരു പുഞ്ചിരി അലിയുന്നു നിന്‍ ചുണ്ടില്‍ ഓമനേയെന്‍ മാറില്‍ നീയും പൂവിതള്‍ പോലെ ചായും പുളകം പോലീ മെയ്യില്‍ കുളിരാടുന്നാലോലം ( താലോലം ) ----------------------------------------------------
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജി മാർക്കോസ്
Film/album: നാടോടി
Explore this song
- Singer: കെ ജി മാർക്കോസ്
- Film / album: നാടോടി
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഒ എൻ വി കുറുപ്പ്