Malayalam lyrics

ആകാശം പൂങ്കാവനം..
ആത്മാവില്‍ പൂന്തേൻ കണം
ഓമല്‍ക്കിനാവിന്‍ ഞാവല്‍പ്പഴങ്ങള്‍..
മാനസത്തോപ്പില്‍ നിറഞ്ഞു കവിഞ്ഞല്ലോ
ആകാശം പൂങ്കാവനം..
ആത്മാവില്‍ പൂന്തേൻ കണം

നീല നിശീഥിനിയില്‍.. മധുരം കിനിയും മൊഴിയുമായ്
നീല നിശീഥിനിയില്‍.. മധുരം കിനിയും മൊഴിയുമായ്
ഒരു സുമവാടിയില്‍ സഖി നീ അണയുമ്പോള്‍..
മമ മനമാകവേ പനിനീരു തൂവിടും
അനുപമേ.. അമൃതായ് വരൂ ജീവനില്‍
ആകാശം പൂങ്കാവനം..
ആത്മാവില്‍ പൂന്തേൻ കണം

സ്നേഹസരോവരത്തില്‍..അഴകിന്‍ അലകള്‍ ഇളകുന്നു
സ്നേഹസരോവരത്തില്‍..അഴകിന്‍ അലകള്‍ ഇളകുന്നു
മകരനിലാവിലെ ഇളം കാറ്റു വീശുമ്പോള്‍
മധുരവികാരമായ്.. മണിമഞ്ചലേറി നീ
പ്രതിശ്രുതവധുവായ് വരൂ ശാരികേ..

ആകാശം പൂങ്കാവനം..
ആത്മാവില്‍ പൂന്തേൻ കണം
ഓമല്‍ക്കിനാവിന്‍ ഞാവല്‍പ്പഴങ്ങള്‍..
മാനസത്തോപ്പില്‍ നിറഞ്ഞു കവിഞ്ഞല്ലോ
ആകാശം പൂങ്കാവനം..
ആത്മാവില്‍ പൂന്തേൻ കണം

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: ചുനക്കര രാമൻകുട്ടി

Singer: എം ജി ശ്രീകുമാർ

Film/album: മാന്യന്മാർ

Explore this song