Malayalam lyrics
വീഥിയിൽ... മൺവീഥിയിൽ... ഇലയുതിരും സ്വരമോ... ഈ രാച്ചില്ലയിൽ... കാറ്റാടുന്നിതാ.. ഒരേകാന്ത നിശ്വാസമായ്... വീഥിയിൽ... മൺവീഥിയിൽ... ഇലയുതിരും സ്വരമോ... ഈ രാച്ചില്ലയിൽ... കാറ്റാടുന്നിതാ.. ഒരേകാന്ത നിശ്വാസമായ്... വീണുടഞ്ഞൊരു ശംഖിലേ... ആഴി തൻ മൗനമായ് ... നിറയായ് വരുന്നിതിലേ.. കനലോർമ്മകൾ... നിറദീപങ്ങൾ മായുന്ന വീഥിയിൽ... നിഴൽ വീഴ്‌കയായ്... വീഥിയിൽ... മൺവീഥിയിൽ... ഇലയുതിരും സ്വരമോ... ഈ രാച്ചില്ലയിൽ... കാറ്റാടുന്നിതാ.. ഒരേകാന്ത നിശ്വാസമായ്... കൂടൊഴിഞ്ഞൂ... പകൽ കിനാക്കിളീ... മൂടൽമഞ്ഞിൽ മായുന്നൂ... ഇഴ തകർന്നു പാടും വീണയിൽ... ഇടറി വീണൂ വെൺതൂവൽ... മിണ്ടാതെ നിൽക്കാതെ... കാലം പായുമ്പോൾ... ഉൾ മിഴിയേതോ ചിത്രങ്ങൾ കാണുന്നുവോ... വേർപെടുന്നൊരു വഴിയിലേ... പാത താളങ്ങളായ്... നിറയായ് വരുന്നിതിലേ.. കനലോർമ്മകൾ... നിറദീപങ്ങൾ മായുന്ന വീഥിയിൽ... നിഴൽ വീഴ്‌കയായ്... ഊർന്നു വീണൂ കനകനൂലിലായ്... കോർത്തിരുന്നൊരാ പുഷ്പങ്ങൾ... എരിയണഞ്ഞൂ സായംസന്ധ്യ തൻ... പുക പടർന്നു കൺമുന്നിൽ.... ഇന്നമ്പേറ്റ മാൻപോലെ ഓടി പോകുന്നു നെഞ്ചിന്നോളം ലാളിച്ച സ്വപ്നങ്ങളേ... ആളൊഴിഞ്ഞൊരു വഴിയിലേ... പാത താളങ്ങളായ്... നിറയായ് വരുന്നിതിലേ.. കനലോർമ്മകൾ... നിറദീപങ്ങൾ മായുന്ന വീഥിയിൽ... നിഴൽ വീഴ്‌കയായ്... വീഥിയിൽ... മൺവീഥിയിൽ... ഇലയുതിരും സ്വരമോ... ഈ രാച്ചില്ലയിൽ... കാറ്റാടുന്നിതാ.. ഒരേകാന്ത നിശ്വാസമായ്... വീണുടഞ്ഞൊരു ശംഖിലേ... ആഴി തൻ മൗനമായ് ... നിറയായ് വരുന്നിതിലേ.. കനലോർമ്മകൾ... നിറദീപങ്ങൾ മായുന്ന വീഥിയിൽ... നിഴൽ വീഴ്‌കയായ്... നിറയായ് വരുന്നിതിലേ.. കനലോർമ്മകൾ... നിറദീപങ്ങൾ മായുന്ന വീഥിയിൽ... നിഴൽ വീഴ്‌കയായ്...
Song information
Music: ദീപക് ദേവ്
Lyricist: റഫീക്ക് അഹമ്മദ്
Singer: ഉണ്ണി മേനോൻ
Film/album: ഗാനഗന്ധർവ്വൻ
Explore this song
- Singer: ഉണ്ണി മേനോൻ
- Film / album: ഗാനഗന്ധർവ്വൻ
- Composer: ദീപക് ദേവ്
- Lyricist: റഫീക്ക് അഹമ്മദ്