Malayalam lyrics
രാപ്പാടി കേഴുന്നുവോ (2) രാപ്പൂവും വിട ചൊല്ലുന്നുവോ നിന്റെ പുല്‍കൂട്ടിലെ കീളിക്കുഞ്ഞുറങ്ങാന്‍ താരാട്ടു പാടുന്നതാരോ ( രാപ്പാടി..) വിണ്ണിലെ പൊന്‍ താരകള്‍ ഒരമ്മ പെറ്റോരുണ്ണികള്‍ അവരൊന്നു ചേര്‍ന്നോരങ്കണം നിന്‍ കണ്‍നിനെന്തെന്തുത്സവം കന്നിതേനൂറും ചൊല്ലുണ്ടോ കൊഞ്ചും ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ അവരൊന്നു ചേരുമ്പോള്‍ (രാപ്പാടി..) പിന്‍ നിലാവും മാഞ്ഞു പോയ് നീ വന്നു വീണ്ടും ഈ വഴി വിട ചൊല്ലുവാനായ് മാത്രമോ നാമൊന്നു ചേരും ഈ വിധം അമ്മപൈങ്കിളീ ചൊല്ലൂ നീ ചൊല്ലൂ ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങു പോയ് ഇനി അവരൊന്നു ചേരില്ലേ (രാപ്പാടി..) ---------------------------------------------------------
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Raaga: സിന്ധുഭൈരവി
Film/album: ആകാശദൂത്
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ആകാശദൂത്
- Composer: ഔസേപ്പച്ചൻ
- Lyricist: ഒ എൻ വി കുറുപ്പ്