Malayalam lyrics

രാപ്പാടീ കേഴുന്നുവോ 
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍
താരാട്ടുപാടുന്നതാരോ
രാപ്പാടീ കേഴുന്നുവോ 
രാപ്പൂവും വിട ചൊല്ലുന്നുവോ
വിണ്ണിലെ പൊൻതാരകൾ
ഒരമ്മപെറ്റോരുണ്ണികള്‍
അവരൊന്നുചേര്‍ന്നോരങ്കണം നിന്‍ കണ്ണിനെന്തെന്തുത്സവം
കന്നിത്തേനൂറും ചൊല്ലുണ്ടോ കൊഞ്ചും
ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ
അവരൊന്നു ചേരുമ്പോള്‍
(രാപ്പാടീ...)
പിന്‍നിലാവും മാഞ്ഞുപോയ് 
നീ വന്നു വീണ്ടും ഈവഴി
വിടചൊല്ലുവാനായ് മാത്രമോ നാമൊന്നുചേരും ഈ വിധം
അമ്മപ്പൈങ്കിളീ ചൊല്ലൂ നീ ചൊല്ലൂ
ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങോ പോയിനി
അവരൊന്നു ചേരില്ലേ
(രാപ്പാടീ...)

Song video

Watch on YouTube

Song information

Music: ഔസേപ്പച്ചൻ

Lyricist: ഒ എൻ വി കുറുപ്പ്

Singer: കെ എസ് ചിത്ര

Raaga: സിന്ധുഭൈരവി

Film/album: ആകാശദൂത്

Explore this song