Malayalam lyrics

രാഗമഴയിൽ ഇളം തൂവൽ കുടിലിൽ

രാസലതയായ് മദലാസ്യവതിയായ്

തേൻമുളം കൂമ്പിലെ തൂമധു ചൂടി ഞാൻ

ഇളമഞ്ഞിൽ ഈറനിൽ മുങ്ങിയ ശൃംഗാര

കലകൾ പൂത്തിടും എൻ മോഹ ചന്ദനം

ദേവമേനിയിൽ നീ ചാർത്തുകില്ലയോ

പൂകൊണ്ടു മൂടി എന്നിലുള്ള താരുണ്യം നീ ചൂടുമോ (രാഗമഴയിൽ)

ഇന്ദ്രിയങ്ങൾക്കുള്ളിലെ ഇന്ദ്രജാലപ്പൂവിലെ

ചന്ദ്രരാഗമേറ്റി നീ നിദ്രതോറും പൂക്കവേ

നിലവുകളിൽ എൻ കരളിതളിൽ

ചിറകുഴിയും പൊൻകിളിയായ് പറക്കുവാൻ

പൂത്തു നില്പൂ ഞാൻ എൻ മോഹചന്ദനം

ദേവമേനിയിൽ നീ ചാർത്തുകില്ലയോ

പൂകൊണ്ടു മൂടി എന്നിലുള്ള താരുണ്യം നീ ചൂടുമോ (രാഗമഴയിൽ) 

താരനീലരാവിലെ താരുപൂക്കും കാട്ടിലെ

സൗരഭങ്ങൾകൊണ്ടു നീ സ്വർഗലോകം തീർക്കവേ

ഹൃദയമലർ പൊൻവനികകളിൽ

വളയണിയും പെൺകുളിരായ് പറക്കുവാൻ

പൂത്തു നില്പൂ ഞാൻ എൻ മോഹചന്ദനം

ദേവമേനിയിൽ നീ ചാർത്തുകില്ലയോ

പൂകൊണ്ടു മൂടി എന്നിലുള്ള താരുണ്യം നീ ചൂടുമോ (രാഗമഴയിൽ)

Song information

Music: സഞ്ജീവ് ലാൽ

Lyricist: ഭരണിക്കാവ് ശിവകുമാർ

Singer: രേഖാ രാജീവ്

Film/album: അമേരിക്കൻ അമ്മായി

Explore this song