Malayalam lyrics
മലർക്കിളീ തളിർക്കിളീ മണിത്തൂവൽ പൂ നീ ചാർത്താമോ മഴക്കുളിർ നിറഞ്ഞിടും മയിൽപ്പീലി പൊൻപൂ ചൂടാമോ ഈ കൂട്ടിൽ നീ വാ പൊൻതൂവൽ നീ ചെന്തേനല്ലി വെൺമേഘങ്ങൾ ചൂടും നേരം എൻ മനസ്സാകെ നീ പൂക്കുമോ ഓ മലർക്കിളീ തളിർക്കിളീ മണിത്തൂവൽ പൂ നീ ചാർത്താമോ മേലാകെ ഈറൻ പൂമാനത്തെന്നൽ പൂമാനത്തിൻ മഴവില്ലു തീർക്കേ താരുണ്യം താഴമ്പൂ ലാവണ്യത്തിൻ പൂമാടങ്ങൾ ഇഴപാകും നേരം രാഗാർദ്രയെൻ മോഹങ്ങളിൽ രാക്കൂടുകൾ തീർക്കാൻ വരൂ മെയ്യാകെ പൂരേഖ ചാർത്താൻ പോരൂ ഓ മലർക്കിളീ തളിർക്കിളീ മണിത്തൂവൽ പൂ നീ ചാർത്താമോ ഹേമന്തരാവിന്റെ പൊൻപൂവുകൾ രോമാഞ്ചത്തിൻ കണിനാളം തീർക്കേ പൂവേലസ്സാടുന്ന താളങ്ങളിൽ പൊൻവീണകൾ ശ്രുതിപാടും രാവിൽ ഹേമാംഗിയെൻ ദാഹങ്ങളിൽ പൂവമ്പുകൾ എയ്യാൻ വരൂ മേലാകെ നാണപ്പൂ മൂടാൻ പോരൂ ഓ മലർക്കിളീ തളിർക്കിളീ മണിത്തൂവൽ പൂ നീ ചാർത്താമോ മഴക്കുളിർ നിറഞ്ഞിടും മയിൽപ്പീലി പൊൻപൂ ചൂടാമോ ഈ കൂട്ടിൽ നീ വാ പൊൻതൂവൽ നീ ചെന്തേനല്ലി വെൺമേഘങ്ങൾ ചൂടും നേരം എൻ മനസ്സാകെ നീ പൂക്കുമോ ഓ മലർക്കിളീ തളിർക്കിളീ മണിത്തൂവൽ പൂ നീ ചാർത്താമോ
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഭരണിക്കാവ് ശിവകുമാർ
Singer: കെ എസ് ചിത്ര
Film/album: ചെങ്കടൽ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ചെങ്കടൽ
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഭരണിക്കാവ് ശിവകുമാർ