Malayalam lyrics

രാക്കിളികള്‍ ചെക്കേറിവരും 
കിളികൂടാണീ കൊച്ചു കളിവീട് 
ചന്തമേഴും മണി പളുങ്കുവള്ളം 
തുഴഞ്ഞെത്തിയതാനെന്റെ സ്വപ്നങ്ങള്‍.... (രാക്കിളികള്‍....)
മുത്തുകളാല്‍ മണിമാല കൊരുക്കുന്ന മുത്തശ്ശി കഥയുണ്ട്
മാടിവിളിക്കുമ്പോളരികത്തു വന്നെത്തും അമ്പിളിമാമനുണ്ട്... (2)
കണ്ണുനിറഞ്ഞാല്‍ വാരിപ്പുണരുന്ന പൊന്മുളം കാറ്റുണ്ട്....  (രാക്കിളികള്‍....)
കളിവീട്ടില്‍ മണിക്കിളിയമ്മ പെണ്ണിന് കടിഞ്ഞൂല്‍ മാംഗല്യം
പുതുക്കപെണ്ണൊരുക്കത്തിനരികത്തൊരായിരം ആയിരം തോഴിമാര്.... (2)
അവളെ കാണുമ്പോള്‍ അവന്റെ നെഞ്ചില്‍ സ്നേഹത്തിന്‍ പാല്‍കടല്.... (രാക്കിളികള്‍....)

Song video

Watch on YouTube

Song information

Music: ഔസേപ്പച്ചൻ

Lyricist: കൈതപ്രം

Singer: കെ എസ് ചിത്ര

Film/album: സുവർണ്ണ സിംഹാസനം

Explore this song