Malayalam lyrics

യാമം പുനസ്സമാഗമ യാമം
മനസ്സിലെ മോഹം മഴയായ് പെയ്യും
മദകര ശൃംഗാരയാമം 
(യാമം...)
തേനുള്ള പൂവുകള്‍ തേടി
രജനീശലഭങ്ങള്‍ വന്നൂ
അനുരാഗസ്വപ്നങ്ങള്‍ ചൂടി
അഭിലാഷകോകിലം പാടി
(യാമം...)
പോയ ജന്മങ്ങള്‍‌തന്‍ പുണ്യം
സ്നേഹാര്‍ദ്രഭാവങ്ങളേന്തി
മന്മഥകാകളി ചിന്തി
ഗംഗാതരംഗത്തില്‍ നീന്തി
(യാമം...)

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: യൂസഫലി കേച്ചേരി

Singer: കെ എസ് ചിത്ര

Film/album: ദാദാ സാഹിബ്

Explore this song