Malayalam lyrics

യാത്രപോകുന്നു മൂകമീ കാറ്റിൽ

ഓർമ്മകൾ പോലെ പാറുമീ തിരകൾ

പദയാത്രികന്റെ നോവുകൾ

ചുമലേറി കാൽക്കുഴഞ്ഞുവോ

വഴിനീളെമുൾക്കിനാവുകൾ

രാവിന്റെ വിരിമാറിൽ മതിദേശാടനങ്ങൾ

നേരിന്റെ മരുഭൂവിൽ ഇനി തീർത്ഥാടനങ്ങൾ

ആത്മാവിലേതോ മായാവനം

ആളുംവെയിൽ വീണുമായുന്നുവോ

ഇന്നോളം കണ്ടപൂക്കാലം

വെറും കാനൽക്കിനാത്തുള്ളികൾ

യാത്രപോകുന്നു മൂകമീ കാറ്റിൽ

ഓർമ്മകൾ പോലെ പാറുമീ തിരകൾ

വാനിന്റെ മറുകോണിൽ ശുഭതാരങ്ങൾ തേടീ

കൂടിന്റെ കിളിവാതിൽ ചിറകാലാഞ്ഞുനീക്കി

കാണാനിഴൽ പക്ഷി പോകുന്നുവോ

തീരാക്കിനാവേറി പാറുന്നുവോ

വെണ്മേഘം വിണ്ണിൽ നീന്തുന്നു

കനമെല്ലാമൊഴിഞ്ഞീടവേ..

യാത്രപോകുന്നു മൂകമീ കാറ്റിൽ

ഓർമ്മകൾ പോലെ പാറുമീ തിരകൾ

പദയാത്രികന്റെ നോവുകൾ

ചുമലേറി കാൽക്കുഴഞ്ഞുവോ

വഴിനീളെ മുൾക്കിനാവുകൾ

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: റഫീക്ക് അഹമ്മദ്

Singer: മധു ബാലകൃഷ്ണൻ

Film/album: സ്വപ്ന സഞ്ചാരി

Explore this song