Malayalam lyrics
അനുരാധ അനുരാഗിണി രാധ വൃന്ദാവനരാധ നിൻ വൃന്ദാവന രാധ അനുരാധ അനുരാധ അനുരാഗിണി രാധ വൃന്ദാവനരാധ നിൻ വൃന്ദാവന രാധ.. കിളികളുറങ്ങാത്ത വൃന്ദാവനം മുരളിക പാടുന്ന വൃന്ദാവനം ആ..ആ.ആ.. കിളികളുറങ്ങാത്ത വൃന്ദാവനം പൂക്കൾ വാടാത്ത വൃന്ദാവനം വസന്ത ചന്ദ്രിക മയങ്ങി മങ്ങീ വിഷാദമണിയാത്ത വൃന്ദാവനം എൻ മാനസ വൃന്ദാവനം മാനസവൃന്ദാവനം (അനുരാധ....) കൈവളയിളകും താളമൊടെ ആട ചുറ്റി ചിലങ്ക കെട്ടി ആ..ആ..ആ കൈവളയിളകും താളമൊടെ കൂന്തലിൽ മുല്ലപ്പൂക്കൾ ചാർത്തി രാസലീലാ യാമം തേടി കാത്തിരിപ്പൂ ഞാൻ നീ വരില്ലേ കണ്ണാ നിന്നെ കാത്തിരിപ്പൂ ഞാൻ (അനുരാധ....)
Song information
Music: കൈതപ്രം വിശ്വനാഥ്
Lyricist: കൈതപ്രം
Singer: മധു ബാലകൃഷ്ണൻ
Film/album: നീലാംബരി
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Film / album: നീലാംബരി
- Composer: കൈതപ്രം വിശ്വനാഥ്
- Lyricist: കൈതപ്രം