Malayalam lyrics
മഴയൊന്നു മുത്തവേ മണ്ണിന്‍ മനമൊരു നനവാര്‍ന്ന നാണത്തിന്‍ പൂക്കളമായി (2) മിഴികൂന്പി നില്‍ക്കുന്ന പൂക്കളോരോന്നിനും നിറയുന്നതേതു സുഗന്ധം നിന്‍റെ വാടാത്ത പ്രേമസൗഗന്ധം (മഴയൊന്നു മുത്തവേ) ഗതകാലമോര്‍മ്മകള്‍ പൂത്തനിലാവിന്‍റെ നെറുകെയില്‍ ചുംബിച്ചും സന്ധ്യ നില്‍ക്കേ (2) വഴിതെറ്റിയെത്തിയ കരിയിലക്കുരുവികള്‍- ക്കൊരുപാടു കഥകളുണ്ടോമനിക്കാന്‍ (2) (മഴയൊന്നു മുത്തവേ) കവിളില്‍ തളിരിട്ട മുന്തിരിത്തോപ്പുകള്‍ മധുരമോഹങ്ങള്‍ ചൊരിഞ്ഞകാലം (2) സിരകളില്‍ നുരയിട്ട പ്രണയമന്ദാരങ്ങള്‍ ലഹരിയായ് നമ്മില്‍ പടര്‍ന്നതല്ലേ ലഹരിയായ് നമ്മില്‍ പടര്‍ന്നതല്ലേ (മഴയൊന്നു മുത്തവേ)
Song information
Music: മുഹ്സിൻ കുരിക്കൾ
Singer: ശ്രീനിവാസ്
Film/album: ശരറാന്തൽ
Explore this song
- Singer: ശ്രീനിവാസ്
- Film / album: ശരറാന്തൽ
- Composer: മുഹ്സിൻ കുരിക്കൾ