Malayalam lyrics
കനവുകള്‍ ചേക്കേറും ചെറുചില്ലയീ ജീവിതം ഇവിടെയെന്‍ ജന്മരോമാഞ്ചം ഭൂതകൈക്കുമ്പിളില്‍ (2) ഒരു പിഞ്ചിളം കാട്ട് മുല്ലപ്പൂവിന്‍ ചില്ലുകൊട്ടാരവും അതിനുള്ളില്‍ ആടുന്നോരൂഞാലില്‍ ഉതിരുന്ന മോഹങ്ങളും കനവുകള്‍ ചേക്കേറും ചെറുചില്ലയീ ജീവിതം ഇവിടെയെന്‍ ജന്മരോമാഞ്ചം ഭൂതകൈക്കുമ്പിളില്‍ ഒരു പിഞ്ചിളം കാട്ട് മുല്ലപ്പൂവിന്‍ ചില്ലുകൊട്ടാരവും അതിനുള്ളില്‍ ആടുന്നോരൂഞാലില്‍ ഉതിരുന്ന മോഹങ്ങളും പൂക്കളില്‍ കുഞ്ഞുപാറ്റ മൂളും പാട്ടുകള്‍ കേട്ടുണര്‍ന്ന കാലം നിലാവിന്‍റെ നീരാളം തുന്നിടും വേളയില്‍... നൊമ്പരം നാവിലേറ്റു ചൊല്ലും തമ്പുരു പമ്പരങ്ങളെല്ലാം മനസ്സിന്‍റെ മാറാപ്പില്‍ മാളിക കൂടുകള്‍.. കൂട്ടിലെ കൂട്ടുകാരനാകാൻ കാറ്റിളം കാട്ടു മോഹജാലം കുതിക്കുന്ന പല്ലക്കില്‍ പട്ടണം ചുറ്റവേ പുറമ്പോക്ക് പുന്നാരം കൂത്താടും കൂടാരം ഇതിലെ.. ഒഴുകും ഇടയന്‍റെ പാട്ടുപുഴ പോലെ കനവുകള്‍ ചേക്കേറും ചെറുചില്ലയീ ജീവിതം ഇവിടെയെന്‍ ജന്മരോമാഞ്ചം ഭൂതകൈക്കുമ്പിളില്‍ ഒരു പിഞ്ചിളം കാട്ട് മുല്ലപ്പൂവിന്‍ ചില്ലുകൊട്ടാരവും അതിനുള്ളില്‍ ആടുന്നോരൂഞാലില്‍ ഉതിരുന്ന മോഹങ്ങളും കനവുകള്‍ ചേക്കേറും ചെറുചില്ലയീ ജീവിതം മാന്ത്രികച്ചാര്‍ത്ത് ചായമേകും ചന്ദന ചാന്തുകൊണ്ടു മൂടും പുതപ്പിന്‍റെ പുല്‍പ്പായില്‍.. കിന്നരിപ്രാവുപോല്‍ ജാതക കീര്‍ത്തനങ്ങള്‍ കൊഞ്ചും ആവണിച്ചിന്തു മേഞ്ഞുകാവില്‍.. വിളക്കത്തു കാത്തിരിക്കും കൗശല കോലമേ മിനുങ്ങുന്ന മിന്നാര തുവെള്ളിത്താരമ്പോൽ അകലെ അകലെ.. കലികാലദോഷ ദുരിതങ്ങള്‍ കനവുകള്‍ ചേക്കേറും ചെറുചില്ലയീ ജീവിതം ഇവിടെയെന്‍ ജന്മരോമാഞ്ചം ഭൂതകൈക്കുമ്പിളില്‍ ഒരു പിഞ്ചിളം കാട്ട് മുല്ലപ്പൂവിന്‍ ചില്ലുകൊട്ടാരവും അതിനുള്ളില്‍ ആടുന്നോരൂഞാലില്‍ ഉതിരുന്ന മോഹങ്ങളും കനവുകള്‍ ചേക്കേറും ചെറുചില്ലയീ ജീവിതം
Song information
Music: സുരേഷ് പീറ്റേഴ്സ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: ശ്രീനിവാസ്
Film/album: അപരിചിതൻ
Explore this song
- Singer: ശ്രീനിവാസ്
- Film / album: അപരിചിതൻ
- Composer: സുരേഷ് പീറ്റേഴ്സ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി