Malayalam lyrics

മഴമുകിലേ മഴമുകിലേ കടം തരുമോ.. ഒരു കനവ്
മഴയിതളായ് മിഴി നിറയെ കടം തരുമോ..ഒരു കനവ്
കണിമലരായ് ഒരു തണലായ്‌
അരികിലിതാ.. ഒരു മനസ്സ്
പുതുവെയിലാൽ.. നിറമെഴുതാൻ
ഇനി വരുമോ പ്രിയമുഷസ്സ്
മഴമുകിലേ മഴമുകിലേ കടം തരുമോ..ഒരു കനവ്

ആർദ്രമായ്‌ താരാട്ടുപോൽ
ഏതോ പാട്ടിൻ പല്ലവി..
നൂലുപോൽ മഴചാറുന്നൊരീ
രാവിൽ തമ്മിൽ കണ്ടു നാം..
ഇരവിൽ ഒരു പൂ വിരിയും പോലെ
ഒഴുകും പുഴനീർ മുകിലാകും പോൽ
മണലിൻ വരികൾ.. തിരമായ്ക്കും പോൽ
പറയാതറിയാതണയുന്നൂ നീ
ഇതേ സ്വരം.. ഇതേ മുഖം.. തേടീ എൻ ജന്മം

മഴമുകിലേ മഴമുകിലേ കടം തരുമോ..ഒരു കനവ്
ആ....ആ
മഴയിതളായ് മിഴിനിറയെ കടം തരുമോ..ഒരു കനവ്
ആ... ആ
കണിമലരായ് ഒരു തണലായ്‌
അരികിലിതാ ഒരു മനസ്സ്
പുതുവെയിലാൽ നിറമെഴുതാൻ
ഇനി വരുമോ പ്രിയമുഷസ്സ് ...
ഉം ..ഉം ..ഉം

Song video

Watch on YouTube

Song information

Music: ഗോപി സുന്ദർ

Lyricist: ബി കെ ഹരിനാരായണൻ

Singer: നജിം അർഷാദ്മൃദുല വാര്യർ

Film/album: സാരഥി

Explore this song