Malayalam lyrics

വാട്ട്സ് യുവര്‍ ഫീലിങ് വെന്‍ യു ലുക് ഇന്റു മൈ അയ്സ്
വാട്ട്സ് യുവര്‍ ഫീലിങ് വെന്‍ യു ബൈ മൈ സൈഡ്
നിന്നെ കാണാന്‍ നിന്നെ കേള്‍ക്കാന്‍ കാതോര്‍ക്കും ഞാന്‍

നിന്നെ കണ്ട്ട കടലലകള്‍ പോലെ മയിലായ് മഴ കൊണ്ടതു പോലെ
അകമേ പിടയും ഞാന്‍
അനുപദമൊരു താളം ഇനി നിറയും പുലരികള്‍ തന്നില്‍ ശ്രുതി മീട്ടും
അറിയാന്‍ പറയാന്‍ ഞാന്‍
പകല്‍ പോലെ ഇരുള്‍ പോലെ കടല്‍ പോലെ നിനവു പോലെ
എന്നും നിന്നെ ഞാന്‍

ഞാന്‍ ചൊല്ലും കവിതകളിലൊരു വരി മെല്ലെ
നിന്‍ ചൊടിയിതളതിന്‍ മധു നുകരും നുകരും
മറവിയിലലിയും മിഴിയിതളിടറും
നാളം പോല്‍ ഞാന്‍
നിന്‍ വിരലുകള്‍ തേടിയലയും നിന്‍ മൊഴിയെന്‍ ശ്രുതിയാകും
വെണ്‍‌തിരയായ് നിന്നെ പൊതിയും
എന്നും ഞാന്‍ ആഹാ..

നെഞ്ചിന്നുള്ളില്‍ ഈ തീക്കനലേറിപ്പായും നേരം
നീയെന്നുള്ളില്‍ യു ഫീല്‍ മൈ ലവ്
വിരലുകളാലെ നിന്‍ സ്നേഹം എന്തോ തിരയും നേരം
കാതില്‍ മെല്ലെ ചൊല്ലി ചൊല്ലി
പകല്‍ പോലെ ഇരുള്‍ പോലെ കടല്‍ പോലെ നിനവു പോലെ
എന്നും നിന്നെ ഞാന്‍

വാട്ട്സ് യുവര്‍ ഫീലിങ് വെന്‍ യു ലുക് ഇന്റു മൈ അയ്സ്
വാട്ട്സ് യുവര്‍ ഫീലിങ് വെന്‍ യു ബൈ മൈ സൈഡ്
നിന്നെ കാണാന്‍ നിന്നെ കേള്‍ക്കാന്‍ കാതോര്‍ക്കും ഞാന്‍

Song information

Music: ഗോപി സുന്ദർ

Lyricist: റഫീക്ക് അഹമ്മദ്

Singer: മംത മോഹൻദാസ്രശ്മിആസിഫ് അക്ബർ

Film/album: അൻ‌വർ

Explore this song