Malayalam lyrics

കവിതപോല്‍ ഒരുവരി എഴുതിയീ നനവില്‍ നീ

തിരകളാല്‍ മൊഴികളേ വിവശമായ് തഴുകിയോ

നിന്നെ കാണതേ നിന്നെ കേള്‍ക്കതേ

നിന്നെ കാണതേ നിന്നെ കേള്‍ക്കതേ

ഉള്ളിലേ മൌനമോ പിന്നെയും നിറയേ (കവിത പോല്‍)

പലരാവിന്‍ നിലാ മദം ഇടനെഞ്ചില്‍ തരൂ

ഉയിരിലലിയും പൊന്‍ നാളം നിന്‍ മിഴിയില്‍ കാണ്മൂ

കളഭമുതിരും ഈ രാവില്‍

ഓര്‍മ്മകള്‍ വിങ്ങുമാ സൌരഭം വരവായ് (കവിത പോല്‍)

തിരയുന്നൂ ഒരേ നിറം പ്രിയമോലും സ്വരം

വിരിയുമോരോ വെണ്‍‌പൂവും നിന്‍ ചിരിയായ് കാണ്മൂ

ചിറകുമുറിയും നീര്‍ക്കിളിയായ്

നിന്നിലേക്കെന്തിനോ നീന്തി ഞാനിതിലേ.. (കവിത പോല്‍)

Song information

Music: ഗോപി സുന്ദർ

Lyricist: റഫീക്ക് അഹമ്മദ്

Singer: ഗോപി സുന്ദർഉമ എ വി

Film/album: അൻ‌വർ

Explore this song