Malayalam lyrics
മഴനീർ തുള്ളികൾ നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും വെണ്‍ശംഖിലെ ലയ ഗാന്ധർവ്വമായ് നീയെന്റെ സാരംഗിയിൽ ഇതളിടും നാണത്തിൻ തേൻതുള്ളിയായ്... കതിരിടും മോഹത്തിൻ പോന്നോളമായ്... (മഴനീർ തുള്ളികൾ) രാമേഘംപോൽ, വിണതാരംപോൽ... നീ എന്തെ അകലെ നിൽപു... കാതരേ നിൻ ചുണ്ടിലെ...സന്ധ്യയിൽ അലിഞ്ഞിടാം പിരിയും ചന്ദ്രലേഖയെന്തിനോ കാത്തു നിന്നെന്നോർത്തു ഞാൻ (മഴനീർ തുള്ളികൾ) തൂമഞ്ഞിലെ വെയിൽ നാളംപോൽ നിൻ കണ്ണിലെൻ ചുംബനം തൂവലായ് പൊഴിഞ്ഞൊരീ...ആർദ്രമാം നിലാകുളിർ അണയും ഞാറ്റുവേലയെന്തിനോ ഒരു മാത്ര കാത്തെന്നോർത്തു ഞാൻ (മഴനീർ തുള്ളികൾ)
Song video
Song information
Music: രതീഷ് വേഗ
Lyricist: അനൂപ് മേനോൻ
Singer: ഉണ്ണി മേനോൻ
Raaga: ശ്രീ
Film/album: ബ്യൂട്ടിഫുൾ
Explore this song
- Singer: ഉണ്ണി മേനോൻ
- Film / album: ബ്യൂട്ടിഫുൾ
- Composer: രതീഷ് വേഗ
- Lyricist: അനൂപ് മേനോൻ