Malayalam lyrics

മഴനൂലുകൾ മലർമാലയായ്

മനസ്സകായെയും മധുമാസമായ്

അഭിലാഷമെൻ അനുരാഗമായ് 

( മഴനൂലുകൾ ...)

പൂവൊന്ന് കൂട്ടിലേതോ

ഇണപ്രാവുകൾ പ്രണയാർദ്രമായ്

നിവരുന്നു നെഞ്ചിലെന്നും

മയിൽപ്പീലിതൻ മിഴിനീലകങ്ങൾ

പുലർകാലവെയിലൊളി തേടും

ഹിമശീതമുഖപടനാണം

അറിയാതെ അനുദിനമെന്നും 

തഴുകുന്നു പ്രിയതരമോഹം

താനെ ചേരുന്നൊരാഹ്ളാദമോ

( മഴനൂലുകൾ ...)  

മണിത്താലി കോർത്തു ദൂരെ

കണിത്താരകം കടക്കണ്ണിനാൽ

അതു നിന്റെ മാറിൽ ചാർത്താൻ

ഋതുകന്യകാർ വരവേൽക്കയായ്

അനുമാർദ്ര സുഖകരയാമം

കടലോളമലിയുക വേഗം

വരവീണ ശ്രുതിയിഴചേരും

ഇനി രാഗ സ്വരജതിയാക്കാം

തേടാം ആനന്ദരാഗാർദ്രതീരം

( മഴനൂലുകൾ ...)

Song information

Music: ജാസി ഗിഫ്റ്റ്

Lyricist: മനോജ് മനയിൽ

Singer: ഇഷാൻ ദേവ്രേഷ്മ മേനോൻ

Film/album: ഇവിടെ ഈ നഗരത്തിൽ

Explore this song