Malayalam lyrics
തുമ്പികൾ താളം തുള്ളും ചെമ്പകമേട്ടിൽ.. വെണ്ണിലാ കതിരൊളിയേന്തും കരിമിഴിയാളേ നെഞ്ചിലെ കനവുകൾ നെയ്യും ഊയലിൽ ആടാം ദൂരെയാ താരകൾ ഓതും കൊഞ്ചലിൽ കൂടാം നിലവേ നീ വാവാ നിഴലായ് ചാരേ ഈ.. മരച്ചില്ലയിൻ കൂട്ടിൽ ഞാൻ കാത്തിരിക്കുന്നേ തുമ്പികൾ താളം തുള്ളും ചെമ്പകമേട്ടിൽ വെണ്ണിലാ കതിരൊളിയേന്തും കരിമിഴിയാളേ വീണാനാദങ്ങൾ ചേരും സ്വപ്നങ്ങൾ നിറയെ കുളിരേകിയോ നിറരാവിൽ കൺകോണിൽ കുറുമ്പിൻ മോഹങ്ങൾ പിടഞ്ഞു പാലപ്പൂവരിമ്പായ് ഒരുങ്ങി അഴകോടെ നാളെ..വന്നോതാമോ മെല്ലെ നൂറിഷ്ടം തുമ്പികൾ താളം തുള്ളും ചെമ്പകമേട്ടിൽ വെണ്ണിലാ കതിരൊളിയേന്തും കരിമിഴിയാളേ ഏതോ നാളിൽ നീ ഒന്നും മിണ്ടാതെ മനസ്സിൽ തഴുകീല്ലയോ നറുമഞ്ഞായ് വെണ്മേഘപളുങ്കോ വിണ്ണോരം തിളങ്ങി കിന്നാരക്കൊലുസ്സിൽ തുളുമ്പി അനുരാഗം പൂവായ്.. നീ ചായുമ്പോൾ കാറ്റായ് ഞാൻ താരാട്ടാം തുമ്പികൾ താളം തുള്ളും ചെമ്പകമേട്ടിൽ.. വെണ്ണിലാ കതിരൊളിയേന്തും കരിമിഴിയാളേ നെഞ്ചിലെ കനവുകൾ നെയ്യും ഊയലിൽ ആടാം ദൂരെയാ താരകൾ ഓതും കൊഞ്ചലിൽ കൂടാം നിലവേ നീ വാ വാ നിഴലായ് ചാരേ ഈ.. മരച്ചില്ലയിൻ കൂട്ടിൽ ഞാൻ കാത്തിരിക്കുന്നേ
Song information
Music: ജാസി ഗിഫ്റ്റ്
Lyricist: ബി കെ ഹരിനാരായണൻ
Singer: ഹിഷാം അബ്ദുൾ വഹാബ്ശ്വേത മോഹൻ
Film/album: ചിക്കൻ കോക്കാച്ചി
Explore this song
- Singer: ഹിഷാം അബ്ദുൾ വഹാബ്ശ്വേത മോഹൻ
- Film / album: ചിക്കൻ കോക്കാച്ചി
- Composer: ജാസി ഗിഫ്റ്റ്
- Lyricist: ബി കെ ഹരിനാരായണൻ