Malayalam lyrics

മഴ വന്നു കാതോരം ചോദിച്ചു

പണ്ടു ഞാൻ വന്ന നാളോർമ്മയുണ്ടോ..

ഒരു കുടക്കീഴിലന്നൊരുമിച്ചു നിന്നൊരാ-

പെൺകിടാവിപ്പൊഴും കൂടെയുണ്ടോ..

കലുങ്കിലും നാട്ടു നിരത്തിലും

വയൽ വരമ്പിലും തോണിപ്പടിയിലും

തിരകളെ കൈതൊടാനായുന്നപോൽ

ആറ്റുവക്കത്തു നിൽക്കും മരക്കൊമ്പിലും

കുടചൂടി നമ്മളെ കണ്ടുകാണും അവൾ-

താമര പൂങ്കുള പടവിങ്കലും

മനസ്സിലെ വാതിൽ തുറന്നു ഞാൻ

നിന്റെ പദസ്വരം കാതോർത്തിരിക്കവേ..

അകലത്തു നാമെന്നതറിയാത്തപ്പോൾ വന്ന

മഴയുടെ ചോദ്യമേതായിരുന്നു..

ഒരു കുടക്കീഴിലന്നൊരുമിച്ചു നിന്നൊരാ-

പെൺകിടാവിപ്പൊഴും കൂടെയുണ്ടോ..

മഴ വന്നു കാതോരം ചോദിച്ചു

പണ്ടു ഞാൻ വന്ന നാളോർമ്മയുണ്ടോ..

ഒരു കുടക്കീഴിലന്നൊരുമിച്ചു നിന്നൊരാ-

പെൺകിടാവിപ്പൊഴും കൂടെയുണ്ടോ..

Song information

Music: ബിജിബാൽ

Lyricist: സന്തോഷ് വർമ്മ

Singer: പി ജയചന്ദ്രൻ

Film/album: പൂഴിക്കടകൻ

Explore this song